
സ്ത്രീയുടെ ശക്തിക്കും അഴകിനും മഞ്ജു വാര്യർ ഉദാഹരണം: പാർത്ഥിപൻ
മലയാളത്തിൻറെ ലേഡീ സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. മലയാള സിനിമയിലേക്കുള്ള മഞ്ജുവിൻറെ തിരിച്ചുവരവ് സ്ത്രീസമൂഹത്തിനു തന്നെ ഉണർവായിരുന്നു. താരത്തിൻറെ പക്വതയും മറ്റുള്ളവരോടുള്ള സമീപനവുമെല്ലാം എല്ലാർക്കും മാതൃകയാണ്. മഞ്ജുവിനെക്കുറിച്ച് തമിഴിലെ മികച്ച നടന്മാരിലൊരാളായ പാർത്ഥിപൻ പറഞ്ഞ അഭിപ്രായം ആരാധകർ ഏറ്റെടുത്തു. പാർത്ഥിപൻറെ വാക്കുകൾ ഇതാണ്, ‘തമിഴ്‌നാട്ടിൽ കൃപാനന്ദ വാര്യർ എന്നൊരു സ്വാമിയുണ്ടായിരുന്നു. അദ്ദേഹവും മഞ്ജു വാര്യരും തമ്മിൽ വ്യത്യാസമൊന്നുമില്ല. കൃപാനന്ദ വാര്യർ ആത്മീയ പ്രഭാഷണം നടത്തുന്നു. മഞ്ജു ആത്മീയത പ്രസംഗിക്കുന്നില്ലെങ്കിലും സ്ത്രീയുടെ ശക്തി എന്താണ്, അഴക് എന്താണെന്നതിന്…