ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പുതുവത്സര സമ്മാനവുമായി സർക്കാർ; 5,000 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ എത്തിച്ചു മന്ത്രി ആർ ബിന്ദു

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. 731 പേർക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യൻസി അവാർഡായി അനുവദിച്ചത്.2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി /പ്ലസ് ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ ഐ.സി.എസ്.സി.) പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കാണ് സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾ പ്രകാരം 5,000/- രൂപ വീതം ക്യാഷ് അവാർഡ് നൽകിയത്. പ്ലസ് ടു ജനറൽ വിഭാഗത്തിലെ 167 പേർക്കും,പ്ലസ്…

Read More

‘ഗവർണർ സ്വന്തം പദവിയുടെ വില കളഞ്ഞു’ ; വിമർശനം ഉന്നയിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു

ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി പ്രോ-ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ചാൻസലർ കൂടിയായ ഗവർണർ സ്വന്തം പദവിയുടെ ഡിഗ്നിറ്റി കളഞ്ഞ്, കൊച്ചു കുട്ടികളോട് മത്സരബുദ്ധി സൂക്ഷിക്കുന്ന ഒരാളായി മാറിയെന്ന് മന്ത്രി ആർ ബിന്ദു കുറ്റപ്പെടുത്തി. ‘ഗവർണർ എന്ന് പറഞ്ഞാൽ സ്റ്റേറ്റിനെ സംബന്ധിച്ച് ഭരണഘടനാപരമായ ഏറ്റവും ഉയർന്ന ഉത്തരവാദിത്തമാണ്. സർവകലാശാലകളെ സംബന്ധിച്ച് ചാൻസലർ സ്ഥാനവും ഉന്നതമായ പദവിയാണ്. ആ പദവിയുടെ ഡിഗ്നിറ്റി സൂക്ഷിക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്. ഇത് കളഞ്ഞ് കുളിച്ച് കൊച്ചു കുട്ടികളോട് മത്സരബുദ്ധി സൂക്ഷിക്കുന്ന…

Read More

കണ്ണൂർ വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു; നിയമനത്തിൽ തീരുമാനം എടുത്തത് ഗവർണർ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമന നൽകിയത് റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. എ. ജിയുടെ നിയമോപദേശ പ്രകാരമാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നൽകാൻ താൻ ശുപാർശ നൽകിയതെന്ന് മന്ത്രി വിശദീകരിച്ചു. ശുപാര്‍ശയിൽ തീരുമാനമെടുത്തത് ചാൻസിലര്‍ കൂടിയായ ഗവർണറാണ്. വിസിയുടെ നിയമനം ഗവർണറുടെ വിവേചനാധികാരമാണെന്നും വിധി പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. വൈസ് ചാന്‍സലരെ പുന‍ര്‍ നിയമിച്ച…

Read More

‘തനിക്കെതിരായ സമരം അപഹാസ്യം’; തെരഞ്ഞെടുപ്പ് വിവാദത്തിൽ കെഎസ്‍യുവിനെതിരെ മന്ത്രി ആർ ബിന്ദു

കെഎസ്‍യുവിനെതിരെ ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു. കേരള ചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കെഎസ്‍യു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചു വെക്കാൻ വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച്‌ നടത്തുന്നത് അപഹാസ്യമാണെന്നും ആര്‍ ബിന്ദു വിമര്‍ശിച്ചു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളുടെ ചുമതല പൂർണ്ണമായും അതാത് കോളേജുകളിൽ ചുമതലപ്പെടുത്തുന്ന റിട്ടേണിംഗ് ഓഫീസർക്കാണ്. അപാകതകൾ ആരോപിക്കപ്പെടുന്ന പക്ഷം അവ സർവ്വകലാശാലാ അധികൃതരുടെ ശ്രദ്ധയിൽ രേഖാമൂലം കൊണ്ടുവന്ന് പരിഹാരം…

Read More

കോളേജ് അധ്യാപകരുടെ രചനകൾ; സർക്കുലർ പിൻവലിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി ഡോ. ആർ ബിന്ദു

കോളേജ് അധ്യാപകരുടെ രചനകൾ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കാൻ നിർദ്ദേശം നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇറക്കിയ സർക്കുലറിനെ കുറിച്ച് അധ്യാപകരുടെ ഭാഗത്തുനിന്നും പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശമെന്നും മന്ത്രി വ്യക്തമാക്കി.

Read More

മലയാളി വിദ്യാർഥികൾക്ക് നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ്: ഐജിഎൻടിയു ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി

മലയാളി വിദ്യാർഥികൾക്ക് നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷനൽ ട്രൈബൽ യൂണിവേഴ്‌സിറ്റി(ഐജിഎൻടിയു)യുടെ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി ആർ.ബിന്ദു. മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ഇ-മെയിൽ സന്ദേശമയച്ചു. ട്രൈബൽ യൂണിവേഴ്‌സിറ്റി അധികൃതരുമായി ആശയവിനിമയം നടത്തി. ഉത്തരവ് പിൻവലിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചെന്നും മന്ത്രി അറിയിച്ചു.  സർവകലാശാലയിൽ പ്രവേശിക്കണമെങ്കിൽ നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് അമർഖണ്ഡയിലെ ഐജിഎൻടിയു സർവകലാശാലായുടെ ഭരണാധികാര ചുമതലയുള്ള പ്രഫ.എം.ടി.വി.നാഗരാജു പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞത്. സർവകലാശാലയിലെ വിവിധ യുജി,പിജി കോഴ്‌സുകളിൽ ഇന്നലെയും ഇന്നുമായി നടക്കുന്ന ഓപ്പൺ…

Read More

ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം: കെ. സുധാകരന്‍ എം പി

പി എസ് സി അംഗീകരിച്ചതും യു ജി സി മാനദണ്ഡം അനുസരിച്ച് സെലക്ഷന്‍ കമ്മിറ്റി തയ്യാറാക്കിയതുമായ സര്‍ക്കാര്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ പട്ടിക അട്ടിമറിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരന്‍ എം പി. അര്‍ഹരായ 43 പേരുടെ പട്ടികയില്‍ സി പി എമ്മിനും മന്ത്രിക്കും വേണ്ടപ്പെട്ടവരില്ലാത്തതിന്റെ പേരിലാണ് പട്ടിക അട്ടിമറിക്കാന്‍ മന്ത്രി കൈകടത്തിയത്. പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് അപേക്ഷിച്ച 110 പേരില്‍ യു ജി സി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയുള്ള…

Read More

സർക്കാർ കോളജ് പ്രിൻസിപ്പൽ നിയമനം; ഉന്നത വിദ്യാഭ്യാസ മന്ത്രി പട്ടികയിൽ ഇടപെട്ടു , വിവരാവകാശ രേഖ പുറത്ത്

സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളേജുകളിലേക്കുള്ള പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടുവെന്ന വിവരാവകാശ രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടിക, കരട് പട്ടികയാക്കി മാറ്റിയത് മന്ത്രിയുടെ ഇടപെടലിനെ തുട‍‍‍‍‍ർന്നായിരുന്നു. യുജിസി റഗുലേഷൻ പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്. പ്രിൻസിപ്പൽ നിയമനം അനിശ്ചിതമായി തുടരുന്നതിനിടെയാണ് നിർണ്ണായകമായ വിവരാവകാശ രേഖ പുറത്ത് വന്നത്. 43 പേരുടെ പട്ടിക ഡിപ്പാർട്ടുമെന്‍റൽ പ്രൊമോഷൻ കമ്മിറ്റി…

Read More

ഗവർണറുടെ അഭിപ്രായപ്രകടനത്തിന് മറുപടിയുമായി മന്ത്രി ആർ ബിന്ദു

സർവകലാശാലയുമായി ബന്ധപ്പെട്ട മുഴുവൻ തിരഞ്ഞെടുപ്പുകളിലും സൂക്ഷ്മ പരിശോധന നടത്തുമെന്ന ​ഗവർണറുടെ അഭിപ്രായപ്രകടനത്തിന് മറുപടിയുമായി മന്ത്രി ആർ ബിന്ദു രം​ഗത്ത്. വിദ്യാർഥിയുടെ അഭിപ്രായം കേട്ട് പ്രിൻസിപ്പൽ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നുമായിരുന്നുവെന്നുമാണ് മന്ത്രി പ്രതികരിച്ചത്. സുതാര്യമായിട്ടാണ് സർവ്വകലാശാലകളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂണിയനുകൾ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അനുഭവമാണ് കോളജുകളിൽ ഉള്ളത്. മറിച്ചുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇക്കാര്യത്തിൽ കാടടച്ച് വെടിവയ്ക്കുന്നത് ശരിയല്ലെന്നും ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയെന്നും…

Read More

കമ്മീഷനെ വച്ചത് അടൂരിൻറെ സമ്മതത്തോടെ; പ്രതിഷേധ രാജിയെങ്കിൽ അതിനുള്ള കാരണം കാണുന്നില്ലെന്ന് ആർ ബിന്ദു

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തു നിന്നുള്ള അടൂർ ഗോപാലകൃഷ്ണൻറെ രാജിയിൽ പ്രതികരണവുമായി ഇന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രംഗത്ത്. അടൂരിൻറേത് പ്രതിഷേധ രാജിയെങ്കിൽ അതിനുള്ള കാരണം കാണുന്നില്ല. അടൂരിൻറെ കൂടി സമ്മതത്തോടെയാണ് അന്വേഷണ കമ്മീഷനെ വച്ചത്. വിദ്യാർത്ഥികളെ വിശ്വാസത്തിലെടുക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ട്. അടൂർ പറഞ്ഞവയിൽ കഴമ്പുണ്ടെങ്കിൽ അന്വേഷിക്കും. വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്ക വേണ്ട, ചലച്ചിത്ര മേഖലയിൽ വൈദഗ്ധ്യം ഉള്ളവർ വേറെയും ഉണ്ടല്ലോ എന്ന് മന്ത്രി പറഞ്ഞു. കേരളത്തിൻറെ അഭിമാന സ്ഥാപനത്തിന് അനുയോജ്യരെയാണ് ചുമതല…

Read More