
കാലതാമസത്തിന്റെ പേരിൽ നീതി നിഷേധിക്കരുത്, സ്ത്രീകളോടൊപ്പം നിൽക്കാനുള്ള ബാധ്യത കോടതിക്കുണ്ട്; മന്ത്രി ആർ ബിന്ദു
നടൻ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി മന്ത്രി ആർ. ബിന്ദു. ഏതുകോടതിയാണെങ്കിലും കാലതാമസം ഉണ്ടായെന്ന പേരിൽ നീതി നിഷേധിക്കാൻ പാടില്ലെന്ന് അവർ പറഞ്ഞു. അപമര്യാദയായി സ്ത്രീകളോട് പെരുമാറിയിട്ടുണ്ടെങ്കിൽ മാതൃകാപരമായ ശിക്ഷ അർഹിക്കുന്നു. അതിന് എല്ലാവരും തയ്യാറാവണം. രാജ്യത്തെ പരമോന്നത നീതിപീഠമാണ് സുപ്രീംകോടതി. സ്ത്രീകളോടൊപ്പം നിൽക്കാനുള്ള ബാധ്യത സുപ്രീംകോടതിക്കുണ്ടെന്നും അവർ വ്യക്തമാക്കി. സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ജാമ്യം അനുവദിച്ച നടപടിയിൽ പ്രതികരിച്ച് കെ. കെ ശൈലജയും രംഗത്തെത്തി. വിധി സർക്കാരിന് എതിരല്ലെന്നും കോടതി വിധിയെ…