ഖുറാനെ നിന്ദിച്ചെന്നാരോപിച്ച് ജനക്കൂട്ടം ഒരാളെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി; സംഭവം പാകിസ്ഥാനിൽ

പാകിസ്ഥാനിൽ ഖുറാനെ അപമാനിച്ചെന്നാരോപിച്ച് ഒരാളെ ആൾക്കൂട്ടം കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയതായി റിപ്പോർട്ട്. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ സ്വാത് ജില്ലയിലാണ് സംഭവം. ഖുറാൻ അവഹേളിച്ചുവെന്നാരോപിച്ച് രോഷാകുലരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിക്കുകയും ചെയ്ത ശേഷമാണ് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയത്. സംഘർഷത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. പഞ്ചാബിലെ സിയാൽകോട്ട് സ്വദേശിയാണ് കൊല്ലപ്പെട്ടയാളെന്നും റിപ്പോർട്ടിൽ പറയുന്നു. ഇയാൾ വ്യാഴാഴ്ച രാത്രി സ്വാത്തിലെ മദ്യൻ തഹസിൽ ഖുറാനിലെ പേജുകൾ കത്തിച്ചതായി ജില്ലാ…

Read More

ഖുർആൻ കത്തിച്ച് പ്രതിഷേധിച്ച സൽവാൻ മോമികയെ മരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിന്റെ കടുത്ത വിമർശകനും ഖുർആൻ കത്തിക്കൽ സമരത്തിന്റെ പ്രധാനിയുമായ സൽവാൻ മോമികയെ മരിച്ച നിലയിൽ കണ്ടെത്തിതായി റിപ്പോർട്ട്. ചൊവ്വാഴ്ച നോർവേയിലാണ് മോമികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 37 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റേഡിയോ ജെനോവ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ഖുർആൻ കത്തിക്കൽ സമരത്തിലൂടെ കുപ്രസിദ്ധനായ മോമിക, അടുത്തിടെ സ്വീഡനിൽ നിന്ന് നോർവേയിലേക്ക് താമസം മാറിയിരുന്നു. നിരീശ്വരവാദിയായി മാറിയ ക്രിസ്ത്യാനി എന്നാണ് മോമിക സ്വയം വിശേഷിപ്പിച്ചിരുന്നത്. 2023 ഈദ് ദിനത്തിൽ മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ കത്തിച്ചും…

Read More

ഖുർആൻ കൈയ്യെഴുത്ത് പ്രതിയുടെ പ്രദർശനം സംഘടിപ്പിച്ചു

ഖുർആൻ കൈയ്യെഴുത്ത് പ്രതിയുടെ പ്രദർശനം സംഘടിപ്പിച്ച് കുവൈത്ത് കേരള ഇസ്‌ലാഹി സെൻറർ. കെ.കെ.ഐ.സി ഫഹാഹീൽ മദ്രസ്സ വിദ്യാർത്ഥിനി സിയാ ബിൻത് അനസാണ് സ്വന്തം കൈപ്പടയില്‍ ഖുർആൻ എഴുതി തയ്യാറാക്കിയത്. സുനാഷ് ഷുക്കൂർ മുഖ്യാഥിതി ആയിരിക്കും. ഇസ്‌ലാഹി സെന്റർ ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Read More

സ്വീഡിഷ് ഭാഷയിൽ വിവർത്തനം ചെയ്ത ഒരു ലക്ഷം ഖുർആൻ കോപ്പികൾ അച്ചടിക്കാൻ ഒരുങ്ങി കുവൈത്ത്

സ്വീഡിഷ് ഭാഷയിൽ വിവർത്തനം ചെയ്ത ഒരു ലക്ഷം ഖുർആൻ കോപ്പികൾ അച്ചടിക്കുവാൻ ഒരുങ്ങി കുവൈത്ത്.പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടത്. അച്ചടിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള ചുമതല പബ്ലിക് അതോറിട്ടി ഫോർ പബ്ലിക് കെയറിനെ ഏൽപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെയാണ് ഖുർആൻ കോപ്പികൾ സ്വീഡനിൽ വിതരണം ചെയ്യുക. നേരത്തെ തീവ്രവലതുപക്ഷക്കാര്‍ ഖുറാന്‍ കത്തിച്ചതില്‍ കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സ്നേഹം, സഹിഷ്ണുത,…

Read More