
ഡല്‍ഹി മന്ത്രി കൈലാഷ് ഗെഹ്‌ലോത്ത് എഎപി പാർട്ടി വിട്ടു, മന്ത്രി സ്ഥാനം രാജിവെച്ചു
ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ കൈലാഷ് ഗെഹ്‌ലോത് പാര്‍ട്ടിയില്‍ നിന്നും മന്ത്രിസഭയില്‍നിന്നും രാജിവച്ചു. എ.എ.പി മന്ത്രിസഭയില്‍ ഗതാഗതം, ഐടി, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കൈലാഷ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് രാജി. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് ഡല്‍ഹി സര്‍ക്കാരില്‍ ഗതാഗതം, നിയമം, റവന്യൂ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടെ സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ള കൈലാഷ് ഗെഹ്‌ലോത്തിന്റെ രാജിയിലേക്ക് നയിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കൈലാഷ് ഗെഹ്‌ലോത് രാജിവച്ചു….