‘ഇനി മത്സരിക്കാനില്ല’; തൽക്കാലം പൊതുരംഗത്ത് നിന്നും വിട്ടുനിൽക്കുകയാണെന്ന് കെ. മുരളീധരൻ

തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്നും തൽക്കാലം പൊതുരംഗത്ത് നിന്നും വിട്ടുനിൽക്കുകയാണെന്നും കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ തനിക്കായി തൃശൂരിൽ എത്തിയില്ല. തൃശൂരിൽ ഏകോപനമില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. സംഘടനസംവിധാനം സംസ്ഥാനത്ത് മൊത്തത്തിൽ പ്രയാസത്തിലാണെന്നും മുരളീധരൻ തുറന്നടിച്ചു. ‘എൽഡിഎഫ് ജയിച്ചിരുന്നെങ്കിൽ എനിക്ക് ദുഖമില്ലായിരുന്നു. ഞാൻ എന്നും കോൺഗ്രസിന്റെ സാദാ പ്രവർത്തകനായിരിക്കും. തൃശൂരിൽ കുരുതി കൊടുക്കാൻ ഞാൻ നിന്നുകൊടുക്കേണ്ട കാര്യമില്ലായിരുന്നു. പത്മജ പാർട്ടിയിൽ നിന്നും പോകുന്നു ഇവിടെ എന്തോ മലമറിക്കാൻ പോകുന്നുവെന്ന് പറഞ്ഞു. ആ വെല്ലുവിളി ഞാൻ ഏറ്റെടുത്തുതാണ്….

Read More

‘ചിരാഗ് പസ്വാൻ സീറ്റുകൾ വിറ്റു’; എൽജെപി വിട്ട് 22 നേതാക്കൾ, ഇന്ത്യാ മുന്നണിയെ പിന്തുണയ്ക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലോക് ജൻശക്തി പാർട്ടി (റാംവിലാസ്)യിൽനിന്ന് 22 നേതാക്കൾ രാജിവച്ചു. ചിരാഗ് പണം വാങ്ങി ലോക്സഭാ ടിക്കറ്റുകൾ വിൽക്കുകയാണെന്ന വിമർശനം ഉന്നയിച്ച ഇവർ, പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ മന്ത്രി രേണു കുശ്‌വാഹ, മുൻ എംഎൽഎയും എൽജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ സതീശ് കുമാർ, മന്ത്രി രവീന്ദ്ര സിങ്. അജയ് കുശ്‌വാഹ, സഞ്ജയ് സിങ്, എൽജെപി സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ധൻഗി എന്നീ പ്രമുഖരും പാർട്ടിവിട്ടവരിൽ…

Read More

സിനിമ ഉപേക്ഷിക്കാൻ കാരണം വെളിപ്പെടുത്തി നടി മുംതാജ്

തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയതാരമാണ് മുംതാജ്. 1999-ല്‍ ഡി രാജേന്ദർ സംവിധാനം ചെയ്ത മോനിഷ എൻ മോണോലിസ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മുംതാജ് നിരവധി ചിത്രങ്ങളിൽ ഭാഗമായി എങ്കിലും പിന്നീട് അഭിനയം ഉപേക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു അഭിമുഖത്തില്‍ മുംതാജ് അഭിനയം നിർത്തിയതിനെ പറ്റി വെളിപ്പെടുത്തിയത് ശ്രദ്ധ നേടുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ, ‘ ഞാൻ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചത് . എനിക്ക് ഖുറാൻ നന്നായി അറിയാം. ചില കാര്യങ്ങള്‍ ചെയ്യാനും ,…

Read More

ആവശ്യമെങ്കില്‍ മാറിനില്‍ക്കും; കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് കെ. സുധാകരന്‍

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസിൽ കേസില്‍ രണ്ടാം പ്രതിയായി ക്രൈംബ്രാഞ്ച് അറസ്റ്റ്  ചെയ്ത് ജാമ്യത്തില്‍ വിട്ട സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി.ആവശ്യമെങ്കില്‍ മാറിനില്‍ക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്ക് ഹാനികരമാകുന്ന ഒന്നിനും താന്‍ നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണ്. അന്വേഷണം നേരിടും, ഭയമില്ല നൂറു ശതമാനം നിരപരാധിയെന്ന വിശ്വാസമുണ്ട്. കോടതിയില്‍  വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെ സുധാകരനെ…

Read More