വെയ്റ്റർ ജോലിക്ക് ഹോട്ടലിന് മുന്നിൽ ക്യൂ നിന്ന് ഇന്ത്യക്കാർ; സംഭവം കാനഡയിൽ

വിദേശപഠനത്തിനായി ഓരോ വർഷവും കേരളത്തിൽ നിന്നടക്കം ആയിരങ്ങളാണ് കാനഡയിലേക്ക് പറക്കുന്നത്. എന്നാൽ കുടിയേറ്റം ശക്തമായതോടെ സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്ന് പോകുന്നത്. കടുത്ത തൊഴിലിൽ ക്ഷാമം, പാർപ്പിട സൗകര്യങ്ങളുട അപര്യാപ്തത എന്നിവയെല്ലാം രാജ്യത്ത് സർവ്വകാല റെക്കോഡിൽ എത്തിനിൽക്കുകയാണ്. ഇതോടെ മികച്ച ജോലിയോ അനുയോജ്യമായ താമസ സൗകര്യങ്ങളോ ലഭിക്കാതെ നട്ടംതിരിയുകയാണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ. ഇപ്പോഴിതാ കാനഡയിൽ വിദേശികൾ പ്രത്യേകിച്ച് ഇന്ത്യക്കാർ നേരിടുന്ന കടുത്ത തൊഴിൽ പ്രതിസന്ധി വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്….

Read More