ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആർടിസി യാത്രയും ബുക്ക് ചെയ്യാൻ സംവിധാനം

ശബരിമല തീർത്ഥാടകർക്ക് വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആർടിസി യാത്രയും ബുക്ക് ചെയ്യാൻ സംവിധാനം. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഔദ്യോഗിക ബുക്കിംഗ് സൈറ്റിൽ കെഎസ്ആർടിസി സർവീസുകളും ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി. പമ്പ ശ്രീരാമസാകേതം ഹാളിൽ ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല അവലോകന യോഗത്തിൽ കെഎസ്ആർടിസി ഓൺലൈൻ ബുക്കിംഗ് സൗകര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് സൈറ്റിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. അതേസമയം, ശബരിമലയിൽ ഒരേ സമയം…

Read More

‘ശബരിമലയിൽ ഇക്കുറി വെർച്വൽ ക്യൂ മാത്രം’: തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെർച്വൽ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സർക്കാരുമായി ആലോചിച്ചു ഉറപ്പാകുമെന്നും അദ്ദേഹം വിശദീകരിച്ചു.  മണ്ഡലം മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കി. മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല….

Read More

തിരുപ്പതിയിൽ നടക്കുമെങ്കിൽ, ശബരിമലയിൽ മാത്രം എന്താണ് തർക്കം; ഓൺലൈൻ ബുക്കിങ്ങിൽ ദേവസ്വം  പ്രസിഡന്റ്

ശബരിമലയിലെത്തുന്ന ഭക്തരുടെ ആധികാരികമായ രേഖ ആവശ്യമാണെന്നും അതിന് ഓൺലൈൻ ബുക്കിങ്ങാണ് ഉചിതമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. തിരുപ്പതിയിൽ ഫലപ്രദമായി നടക്കുന്ന ഓൺലൈൻ ബുക്കിങ്ങിൽ പരാതികളില്ലാത്ത സാഹചര്യത്തിൽ ശബരിമലയിൽ മാത്രം എന്താണ് തർക്കമെന്നും അദ്ദേഹം ചോദിച്ചു. തിരുവിതാംകൂർ ദേവസ്വത്തെ സംബന്ധിച്ചിടത്തോളം ശബരിമലയിലെത്തുന്ന ഭക്തർക്ക് പര്യാപ്തമായ സൗകര്യങ്ങളുണ്ടാകണമെന്നാണ് ആഗ്രഹം. അതിനുവേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും. ശബരിമലയിലെത്തുന്ന ഒരു ഭക്തനും ഭ​ഗവാനെ കാണാതെ തിരിച്ചുപോകേണ്ടിവരുന്ന സാഹചര്യമുണ്ടാകില്ല. നിലവിലെടുത്തിരിക്കുന്ന തീരുമാനം വെർച്വൽ ക്യൂ നിർബന്ധമാണെന്നുള്ളതാണെന്നും മറ്റു കാര്യങ്ങൾ പിന്നീട് ആലോചിക്കാമെന്നും…

Read More