
സിദ്ധു മൂസേവാലയുടെ കൊലപാതകം; ഗായികയെ ചോദ്യം ചെയ്ത് എൻഐഎ
പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല കൊലക്കേസിൽ പിന്നണി ഗായിക അഫ്‌സാന ഖാനെ എൻഐഎ ചോദ്യം ചെയ്തു. അഫ്‌സാനയെ അഞ്ച് മണിക്കൂറാണ് എൻഐഎ ചോദ്യം ചെയ്തത്. തന്റെ സഹോദരനായാണ് സിദ്ധുമൂസേവാലയെ കണക്കാക്കുന്നതെന്നാണ് അഫ്സാന പറഞ്ഞിരുന്നത്. സിദ്ധുവുമായി ഏറെ അടുപ്പവും ഗായികക്ക് ഉണ്ടായിരുന്നു. കൊലപാതക്കേസിൽ ഉൾപ്പെട്ട ഗുണ്ടാസംഘങ്ങളെ കുറിച്ച് അഫ്സാനയിൽ നിന്ന് വിവരം ലഭിച്ചതായി ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്യുന്നു. മൂസേവാലയുടെ കൊലപാതകത്തിൽ അഫ്സാന ഖാന് പങ്കുണ്ടെന്നാണ് എൻഐഎ സംശയിക്കുന്നത്. അടുത്തിടെ ഗുണ്ടാസംഘങ്ങളെ ലക്ഷ്യമിട്ട് എൻഐഎ നടത്തിയ രണ്ടാം ഘട്ട റെയിഡിൽ…