
പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാരുടെ ചോദ്യങ്ങൾ രേഖകളിൽ നിന്ന് നീക്കി; നീക്കം ചെയ്തത് 264 ചോദ്യങ്ങൾ
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ലോക്സഭയിലും രാജ്യസഭയിലുമായി സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എം.പിമാർ ഉന്നയിച്ച ചോദ്യങ്ങളെല്ലാം രേഖകളിൽ നിന്ന് നീക്കം ചെയ്തു. 264 ചോദ്യങ്ങളാണ് സസ്പെൻഡ് ചെയ്യപ്പെട്ട 146 എം.പിമാർ ഇരു സഭകളിലുമായി ഉന്നയിച്ചത്. എന്നാൽ പാർലമെന്റ് അതിക്രമത്തിലടക്കം പ്രതിഷേധിച്ചതിനെ തുടർന്ന് ഇവരെ ഘട്ടം ഘട്ടമായി സസ്പെൻഡ് ചെയ്തതിന് പിന്നാലെ ചോദ്യങ്ങളെല്ലാം പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. പാർലമെന്റ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്ലക്കാർഡ് അടക്കം ഉയർത്തി പ്രതിഷേധിച്ചതിനാണ് ഇരു സഭകളിൽ നിന്നും 146…