
‘ഭരണഘടനാ പദവി വഹിക്കുന്നവർക്ക് ഡ്രസ് കോഡുണ്ടോ’; ടി ഷർട്ട് വിവാദത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ടി ഷർട്ട് ധരിച്ച് ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിനെതിരെയുള്ള ഹർജിയിൽ ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഡ്രസ് കോഡ് ഭരണഘടനാ പദവികൾ വഹിക്കുന്നവർക്കു ബാധകമാണോയെന്നും ടി ഷർട്ട് ‘കാഷ്വൽ വസ്ത്രം’ എന്ന നിർവചനത്തിൽ വരുമോയെന്നുമാണ് ജസ്റ്റിസ് ഡി.കൃഷ്ണകുമാറും ജസ്റ്റിസ് പി.ബി.ബാലാജിയും ഉൾപ്പെട്ട ബെഞ്ച് ചോദിച്ചത്. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി കേസ് നവംബർ 11നു വീണ്ടും പരിഗണിക്കും. ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ അതിനു ചേരുന്ന വസ്ത്രം ധരിക്കാൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനോട്…