
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കണ്ടെത്താനുള്ള ശ്രമത്തിൽ പൊലീസ്; കണ്ടക്ടറെ ചോദ്യം ചെയ്യുന്നു
മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവർ യദുവും തമ്മിലുള്ള കേസിൽ, നഷ്ടപ്പെട്ട മെമ്മറി കാർഡ് കണ്ടെത്താനുള്ള ശ്രമത്തിൽ പൊലീസ്. സംഭവത്തിൽ ബസ് കണ്ടക്ടർ സുബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സുബിൻ ഡി വൈ എഫ് ഐ പ്രവർത്തകനാണെന്ന് യദു നേരത്തെ ആരോപിച്ചിരുന്നു. ബസ് പാർക്ക് ചെയ്ത സ്ഥലത്തും പരിസരത്തും സംഭവ സമയത്തും പിറ്റേന്നും ജോലി ചെയ്തവരെയും ചോദ്യം ചെയ്യും. ഇവരിൽ നിന്ന് വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ…