പോക്സോ കേസിൽ കെ. സുധാകരനെതിരെ മൊഴിയില്ല; വിളിപ്പിച്ചത് തട്ടിപ്പു കേസിലെന്ന് ക്രൈംബ്രാഞ്ച്

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പോക്‌സോ കേസിൽ കെ. സുധാകരനെതിരെ ഇരയായ പെൺകുട്ടിയുടെ മൊഴിയില്ലെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണസംഘം. കെ.സുധാകരനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത് പോക്‌സോ കേസിൽ അല്ലെന്നും, മോൻസൻ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. 2019 ജൂലൈ 26 നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൻ പീഡിപ്പിച്ചത്. സുധാകരൻ മോൻസന്റെ വീട്ടിലെത്തിയത് 2018 നവംബറിലും. പോക്‌സോ കേസിലെ കോടതി രേഖകളിലും സുധാകരന്റെ പേരില്ല. തന്നെ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്നും ആ കേസിൽ…

Read More

‘ഇന്ധനവില ഉയരാൻ കാരണം കേന്ദ്ര സർക്കാർ നിലപാട്’; എംവി ഗോവിന്ദൻ

ഇന്ധന വില ഇത്രകണ്ട് ഉയരാൻ കാരണം കേന്ദ്ര സർക്കാരിൻറെ നിലപാടാണെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മാധ്യമങ്ങൾ ഇതേകുറിച്ച് പ്രതികരണം തേടിയപ്പോൾ അദ്ദേഹം മാധ്യമങ്ങളേയും കേന്ദ്രസർക്കാരിനേയും പഴി ചാരി. കേന്ദ്ര വിഹിതത്തിൽ നാൽപതിനായിരം കോടിയുടെ കുറവ് ഉണ്ടാകും. സംസ്ഥാനത്തിന് വരുമാന വർദ്ധനവ് ആവശ്യമാണ്. ഇതേകുറിച്ച് ഒന്നും പറയാതെ മാധ്യമങ്ങൾ ഇന്ധനവിലവർദ്ധനയെകുറിച്ച് മാത്രം പറയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോൾ അവതരിപ്പിച്ചത് ബജറ്റ് നിർദ്ദേശങ്ങളാണ്.ഇതിൽ ചർച്ച നടത്തിയാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി,. ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികൾക്കും…

Read More

ശ്രീനാഥ് ഭാസിക്കെതിരായ പരാതി: തിങ്കളാഴ്ച ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. തിങ്കളാഴ്ച ഹാജരാകാൻ നടനോട് ആവശ്യപ്പെടും. ഇതിനിടെ കേസും വിവാദങ്ങളും തങ്ങളുടെ സിനിമയെ ബാധിക്കുന്നുവെന്ന് ‘ചട്ടമ്പി’ സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. കൊച്ചിയിൽ ‘ചട്ടമ്പി’ സിനിമയുടെ പ്രൊമോഷൻ ഷൂട്ടിനിടെ ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് നടൻ ശ്രീനാഥ് ഭാസിക്കെതിരെ കഴിഞ്ഞ ദിവസം മരട് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നായിരുന്നു മാധ്യമ പ്രവർത്തകയുടെ പരാതി. ഈ പരാതിയിൽ…

Read More