നീറ്റ്-നെറ്റ് ചോദ്യപേപ്പർ ചോർച്ച; പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങളുടെ സഹായം തേടി കേന്ദ്രം

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്ന് സംസ്ഥാനങ്ങളുടെ സഹകരണം തേടി കേന്ദ്രം. പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങൾ നിയോഗിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ഇതിലൊരാൾ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ ഏകോപനത്തിന് ഒരാൾക്ക് ചുമതല നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. പരീക്ഷ കേന്ദ്രങ്ങളിൽ നിലവിൽ എൻടിഎ തന്നെയാണ് നിരീക്ഷണത്തിന് പ്രതിനിധികളെ നിയോഗിച്ചിരുന്നത്. ഇത് മാറ്റി സംസ്ഥാനങ്ങൾക്ക് കൂടി പങ്കാളിത്തം നൽകാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ആദ്യ നടപടി എന്ന നിലയ്ക്ക് ഫോറിൻ മെഡിക്കൽ…

Read More

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ ഹസാരിബാഗിൽ നിന്നാണ് മാധ്യമ പ്രവര്‍ത്തകനെ സിബിഐ അറസ്റ്റ് ചെയ്തത്.ഹിന്ദി ദിനപത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ജമാലുദ്ദീന്‍ എന്നയാളാണ് പിടിയിലായതെന്ന് സിബിഐ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട്  നേരത്തെ അറസ്റ്റിലായ ഒയാസിസ് സ്‌കൂളിലെ പ്രിന്‍സിപ്പലുമായും വൈസ് പ്രിന്‍സിപ്പിലുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ നിര്‍ണ്ണായക സാങ്കേതിക തെളിവുകള്‍ സിബിഐക്ക് ലഭിച്ചതായാണ് സൂചന. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ നേരത്തെ പിടിയിലായി 

Read More

സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായി വിവരം; പരീക്ഷ മാറ്റി

നീറ്റ് – നെറ്റ് പരീക്ഷാ വിവാദങ്ങൾക്കിടെ സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായി വിവരം. ചോദ്യപേപ്പർ ചോർന്നതിനാൽ പരീക്ഷ മാറ്റി വെക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷാഫലവും വൈകാനാണ് സാധ്യത. അതേസമയം, ചോദ്യപേപ്പർ ചോർച്ച തടയൽ നിയമം വിജ്ഞാപനം ചെയ്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.  കഴിഞ്ഞ ഫെബ്രുവരിയിൽ പാസാക്കിയ പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024ന്റെ വ്യവസ്ഥകളാണ് വെള്ളിയാഴ്ച ഔദ്യോഗിക ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തിരിക്കുന്നത്. പൊതുപരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ചോർത്തുന്നതിന് കടുത്ത ശിക്ഷകളാണ്…

Read More

നെറ്റ് ചോദ്യപേപ്പർ ചോർച്ച; ഡാർക്ക് വെബിൽ 6 ലക്ഷം രൂപക്ക് വരെ വിൽപന നടന്നു

യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ആറ് ലക്ഷം രൂപയ്ക്ക് വരെയാണ് ചോദ്യപേപ്പറുകള്‍ വില്‍പനയ്ക്ക് വെച്ചതെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. പരീക്ഷയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നും സിബിഐ കണ്ടെത്തി. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്‍റെ പ്രാഥിക വിവരങ്ങളാണ് പുറത്തുവന്നത്. അന്വേഷണത്തിലെ പ്രാഥമിക വിവരങ്ങള്‍ അടങ്ങിയ സിബിഐ എഫ്ഐആറിന്‍റെ പകര്‍പ്പ് ലഭിച്ചു. ഡാർക്ക് വെബിലും ടെലഗ്രാമിൽ അടക്കം നെറ്റ് ചോദ്യപേപ്പറുകളുടെ വില്‍പന നടന്നുവെന്നും സിബിഐ എഫ്ഐആറിലുണ്ട്. സംഭവത്തില്‍ ചില പരിശീലന കേന്ദ്രങ്ങളും സിബിഐയുടെ…

Read More

കെജ്‍രിവാളിന്‍റെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ ഡൽഹി പൊലീസ്

സ്വാതി മലിവാളിന്റെ പരാതിയിൽ കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനുള്ള ദില്ലി പോലീസിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ആംആദ്മി പാർട്ടി. പ്രധാനമന്ത്രി ഇടപെട്ടാണ് കെജരിവാളിന്റെ വയോധികരായ മാതാപിതാക്കളെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. സ്വാതി മലിവാളിന്റെ പരാതിയിൽ സുതാര്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെജരിവാൾ പ്രതികരിച്ചു. മറ്റന്നാൾ ദില്ലിയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരെ പുതിയ പോർമുഖം തുറക്കുകയാണ് എഎപി. വയോധികരായ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ ഇന്ന് ദില്ലി പോലീസെത്തുമെന്ന് കെജ്രിവാളാണ് ആദ്യം എക്സിലൂടെ അറിയിച്ചത്. സ്വാതി മലിവാളിന്റെ പരാതിക്കാസ്പദമായ…

Read More

മാസപ്പടി കേസ്; വീണാ വിജയനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം, ഉടൻ നോട്ടീസ് അയച്ചേക്കും

മാസപ്പടി കേസിൽ വീണാ വിജയനെ ചോദ്യം ചെയ്യലിനുളള സമൻസ് ഉടൻ അയക്കുമെന്ന് സൂചന. വീണാ വിജയനും അവരുടെ ഉടമസ്ഥതയിലുളള എക്‌സാ ലോജിക്ക് സോഫ്ട് വെയർ സ്ഥാപനത്തിനും പണം നൽകിയത് സംബന്ധിച്ച് സിഎം ആർ എൽ, എം. ഡി അടക്കമുളളവരിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. നടന്നത് കളളപ്പണ ഇടപാടാണ് എന്ന് തെളിയിക്കാൻ പറ്റിയ രേഖകളും തെളിവുകളും ഉണ്ടോയെന്നാണ് നിലവിൽ അന്വേഷണ സംഘം വിലയിരുത്തുന്നത്. അതേസമയം, മാസപ്പടിക്കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. നിലവിൽ ഉദ്യോഗസ്ഥരെ…

Read More

മാസപ്പടി കേസ്: വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും: ഇഡി

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ഇ ഡി ചോദ്യം ചെയ്യും. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ്‌ കൂടുതൽ പേരെ വിളിപ്പിക്കുന്നത്. കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തി വയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല എന്നാണ് ഇഡി വാദം. ഇഡിക്കെതിരെ ശശിധരൻ കർത്തയും 3 ജീവനക്കാരും നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിനു ശേഷമേ പരിഗണിക്കുള്ളു. കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന്…

Read More

‘കേരളത്തിൽ ആർക്കും എന്റെ വ്യക്തി ജീവിതം അറിയില്ല’; ഉണ്ണി മുകുന്ദൻ

കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനാണ് നടൻ ഉണ്ണി മുകുന്ദൻ. മാളികപ്പുറം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷമാണ് നടൻ ജയ് ​ഗണേശുമായി പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. വർഷങ്ങൾ നീണ്ട കരിയറിൽ അടുത്ത കാലത്താണ് ഉണ്ണി മുകുന്ദന് അർഹമായ അം​ഗീകാരം സിനിമാ രം​ഗത്ത് ലഭിച്ചത്. കരിയറിന് വേണ്ടിയെടുത്ത പ്രയത്നങ്ങളെക്കുറിച്ച് ഉണ്ണി മുകുന്ദൻ തുറന്ന് സംസാരിക്കാറുണ്ട്. വ്യക്തി ജീവിതത്തേക്കാളും പലപ്പോഴും കരിയറിന് നടൻ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഒരു അഭിമുഖത്തിലാണ് പ്രതികരണം. തനിക്കുണ്ടായ നല്ല പ്രണയങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു….

Read More

കരുവന്നൂർ കേസ്: എംഎം വർ​ഗീസിനെയും പികെ ബിജുവിനെയും ഇഡി ചോദ്യം ചെയ്യും

കരുവന്നൂർ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ പികെ ഷാജൻ എന്നിവരെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കരുവന്നൂർ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടിനെക്കുറിച്ചും ബാങ്കിൽ നിന്ന് ബെനാമി വായ്പകൾ അനുവദിച്ചതിലുമാണ് ചോദ്യം ചെയ്യൽ. നേരത്തെ എംഎം വർഗീസ് അടക്കമുള്ളവരെ മണിക്കൂറുകൾ ഇഡി ചോദ്യം ചെയ്തിരുന്നു.  എന്നാൽ രഹസ്യ അക്കൗണ്ടിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന മറുപടിയാണ് നേതാക്കൾ നൽകിയിട്ടുള്ളത്. എന്നാൽ ബാങ്ക്…

Read More

മദ്യനയ അഴിമതി കേസ്: സിബിഐയെ ചോദ്യം ചെയ്യാന്‍ അനുവദിക്കരുത്; കവിത കോടതിയില്‍

ചോദ്യം ചെയ്യാന്‍ സിബിഐയെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിത കോടതിയെ സമീപിച്ചു. കോടതിയില്‍ നിന്ന് അനുകൂലമായ ഉത്തരവ് ലഭിക്കുന്നതിന് സിബിഐ യഥാര്‍ത്ഥ വസ്തുതകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് കവിതയുടെ അഭിഭാഷകന്‍ പറഞ്ഞു.കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കവിത നിലവില്‍ തീഹാര്‍ ജയിലിലാണ്. കവിതയുടെ ഹരജിയില്‍ നിലപാട് അറിയിക്കാന്‍ സിബിഐക്ക് കോടതി സമയം അനുവദിച്ചു. കവിതയുടെ ഫോണില്‍ നിന്ന് ചാര്‍ട്ടഡ് അക്കൗണ്ടന്റുമായുളള വാട്‌സ് ആപ്പ് ചാറ്റുകളെ കുറിച്ച് ചോദിച്ചറിയണമെന്നാണ്…

Read More