ചോദ്യപ്പേപ്പർ ചോർച്ച ; അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറലിനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടുവെന്നും വീഴ്ചകൾ തിരുത്തി മുന്നോട്ട് പോകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എംഎസ് സൊല്യൂഷൻസിനെ കടുത്ത ഭാഷയിൽ വിമർശിച്ച മന്ത്രി, അധ്യാപകരുടെ സ്വകാര്യ ട്യൂഷനടക്കം അന്വേഷിക്കുമെന്നും പറഞ്ഞു. ആറംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ചോദ്യപേപ്പർ വിതരണത്തിൽ വീഴ്ച്ച ഉണ്ടെങ്കിൽ പരിഹരിക്കും. ചോർച്ച സംബന്ധിച്ച് അര മണിക്കൂറോളം മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും കർശന…

Read More

ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് മന്ത്രി; ഡിജിപിക്ക് പരാതി നൽകി പൊതുവിദ്യാഭ്യാസവകുപ്പ്

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ഡിജിപിക്ക് പരാതി നൽകി പൊതുവിദ്യാഭ്യാസവകുപ്പ്. സ്വകാര്യ ട്യൂഷൻ സെൻററിൽ ക്ലാസെടുക്കുന്ന അധ്യാപകർക്ക് ചോർച്ചയിൽ പങ്കുണ്ടാകാമെന്നും കർശന നടപടി എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പരാതികൾ നേരത്തെ ഉയർന്നിട്ടും വിദ്യാഭ്യാസവകുപ്പ് അനങ്ങാതിരുന്നതാണ് ചോർച്ചക്കുള്ള കാരണം. പരീക്ഷാ തലേന്ന് തന്നെ ചോദ്യം ചോർത്തിയെന്ന് അവകാശപ്പെട്ടാണ് യൂ ട്യൂബ് ചാനലുകൾ പ്രഡിക്ഷൻ എന്ന നിലക്ക് ചോദ്യങ്ങൾ പുറത്തുവിട്ടത്. ക്രിസ്മസ് പരീക്ഷ ചോദ്യങ്ങളുമായി 90 ശതമാനത്തിലേറെ സാമ്യം എംഎസ് സൊല്യൂഷൻ, എഡ്യുപോർട്ട് അടക്കമുള്ള യൂ ട്യൂബ് ചാനലുകളിലെ ചോദ്യങ്ങൾക്ക്…

Read More

നീറ്റ് ചോദ്യ പേപ്പർ ചോർച്ച; കൂടുതൽ തെളിവുകൾ പുറത്ത്, 13 പേരെ അറസ്റ്റ് ചെയ്തു

രാജ്യത്ത് നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. ചോദ്യപേപ്പറുകൾക്കായി നൽകിയ ആറ് ചെക്കുകൾ കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെയാണ് അറസ്റ്റ് ചെയ്തത്. നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നലെ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണസംഘം കൂടുതൽ തെളിവുകൾ കണ്ടെത്തിയത്. നീറ്റ് ചോദ്യ പേപ്പർ ചോർത്തിയ സംഘം ഓരോ പരീക്ഷാർഥികളിൽ നിന്നും 30 ലക്ഷം വെച്ച് കൈപ്പറ്റി എന്നാണ് ബിഹാറിലെ…

Read More

മലപ്പുറത്ത് ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകി; അബദ്ധം തിരിച്ചറിഞ്ഞതോടെ കുട്ടികളെ വീണ്ടും പരീക്ഷ എഴുതിച്ചു

മലപ്പുറത്ത് ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഓൾഡ് സ്കീം പരീക്ഷയുടെ ചോദ്യപേപ്പറുകൾ റെഗുലർ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കാണ് മാറി നൽകിയത്. പത്ത് കുട്ടികൾക്കാണ് ചോദ്യപേപ്പറുകൾ മാറി നൽകിയത്. ചോദ്യപേപ്പർ മാറി നൽകിയ കുട്ടികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു. 

Read More