
‘ടെൻഷൻ റിലീഫിന് നല്ലതാണ്; നല്ല കാര്യങ്ങൾക്കൊന്നും ഞാൻ എണ്ണം വയ്ക്കാറില്ല: എത്ര കാമുകിമാരുണ്ടെന്ന ചോദ്യത്തിന് ബോച്ചെയുടെ മറുപടി
തനിക്ക് ശത്രുക്കളൊന്നുമില്ലെന്ന് ബോബി ചെമ്മണ്ണൂർ. ശത്രുതയുണ്ടാകാൻ താൻ ആരെയും പറ്റിച്ചിട്ടില്ല. ആർക്കും ദോഷം ചെയ്തിട്ടില്ല. എന്നാലും ബിസിനസ് ചെയ്യുമ്പോൾ മത്സരങ്ങളൊക്കെ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂർ. തനിക്ക് പത്തോളം കാറുകളുണ്ടെന്ന് ബോബി ചെമ്മണ്ണൂർ വെളിപ്പെടുത്തി. ബോച്ചെയ്ക്ക് എത്ര കാമുകിമാരുണ്ട് എന്ന അവതാരകയുടെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ‘നല്ല കാര്യങ്ങൾക്കൊന്നും ഞാൻ എണ്ണം വയ്ക്കാറില്ല. ഓരോ കാലഘട്ടത്തിൽ ആരെങ്കിലുമൊക്കെയുണ്ടാകും. മറ്റുള്ളവരെ പോലെ നമുക്കും ഇഷ്ടങ്ങളൊക്കെ ഉണ്ടാകാം. ടെൻഷൻ റിലീഫിന്…