
വിവേചനമില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കുക ലക്ഷ്യം ;ക്വീര്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കും: വിദഗ്ധ സമിതിയെ നിയോഗിച്ച് കേന്ദ്രം
ക്വീര്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങളെ ആഴത്തില്‍ പഠിക്കാനും പരിഹാരം നിർദേശിക്കാനും വിദഗ്ധ സമിതി രൂപീകരിച്ച് കേന്ദ്രം. ക്വീര്‍ സമൂഹത്തിന് വിവേചനമില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും അവർ ഭീഷണികളൊന്നും നേരിടുന്നില്ലെന്ന് ഉറപ്പുവരുത്താനും വേണ്ടിയാണ് ക്യാബിനറ്റ് സെക്രട്ടറിക്ക് കീഴിൽ രൂപീകരിച്ച സമിതി കൊണ്ട് ലക്ഷ്യം വെക്കുന്നത്. ക്വീര്‍ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനായി വിദഗ്ധ പാനല്‍ രൂപീകരിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ച പശ്ചാത്തലത്തലാണിത്. സേവനങ്ങള്‍ ലഭ്യമാക്കുന്നതിലടക്കം ക്വീര്‍ സമൂഹം യാതൊരുതരത്തിലും വിവേചനമോ വേര്‍തിരിവോ നേരിടേണ്ടി വരാതിരിക്കുന്നതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കുമായി…