എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്നനായി ചാൾസ് രാജാവ്; ആസ്തി 12 മില്യൺ ഡോളർ വർദ്ധിച്ചതായായി റിപ്പോർട്ട്

ബ്രിട്ടന്റെ ചാൾസ് മൂന്നാമൻ രാജാവിന്റെ ആസ്തി കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. നിലവിൽ 770 മില്യൺ ഡോളർ ആസ്തിയുള്ള ചാൾസ് ലോകത്തെ 258-ാമത്തെ ധനികനാണ്. ചാൾസിന്റെ വ്യക്തിഗത ആസ്തി കഴിഞ്ഞ വർഷം 12 മില്യൺ ഡോളർ വർദ്ധിച്ചതായാണ് 2024-ലെ സൺഡേ ടൈംസിന്റെ സമ്പന്ന പട്ടിക കാണിക്കുന്നത്. ഇതോടെ ചാൾസിന്റെ അമ്മയും ബ്രിട്ടന്റെ രാജ്ഞിയുമായിരുന്ന എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്നനായിരിക്കുകയാണ് ചാൾസ്. 2022 എലിസബത്ത് രാജ്ഞി വിടവാങ്ങുമ്പോൾ രാജ്ഞിയുടെ സ്വകാര്യ ആസ്തി 468 മില്യൺ ഡോളറായിരുന്നു. രാജ്ഞിയുടെ മരണശേഷം, നോർഫോക്കിലെ സാൻഡ്രിംഗ്ഹാം, അബർഡീൻഷെയറിലെ…

Read More

എലിസബത്ത് രാജ്ഞി ഉപയോഗിച്ച ആഢംബര വാഹനം റേഞ്ച് റോവർ ദുബൈയിലേക്ക് എത്തുന്നു

ബ്രി​ട്ട​നി​ൽ എ​ലി​സ​ബ​ത്ത്​ രാ​ജ്ഞി ഉ​പ​യോ​ഗി​ച്ച ആ​ഡം​ബ​ര വാ​ഹ​ന​മാ​യ റേ​ഞ്ച്​ റോ​വ​റി​ന്‍റെ എ​സ്.​ഡി.​വി8 ഓ​ട്ടോ ബ​യോ​ഗ്രാ​ഫി എ​ൽ.​ഡ​ബ്ല്യൂ.​ബി​ ദു​ബൈ​യിലേക്ക് എ​ത്തു​ന്നു​. യു.​എ.​ഇ​യി​ൽ വാ​ഹ​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ പ​ഠ​നം ന​ട​ത്തു​ന്ന ച​രി​ത്ര​കാ​ര​നാ​യ മു​ഹ​മ്മ​ദ് ലു​ഖ്മാ​ൻ അ​ലി ഖാ​നാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​​ 2016 മോ​ഡ​ൽ വാ​ഹ​ന​ത്തെ ബ്രി​ട്ട​ൻ ലേ​ല​ത്തി​ൽ വെ​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ യൊ​ഹാ​ൻ പൂ​ന​വാ​ല​യാ​ണ്​ വാ​ഹ​ന​ത്തെ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ദ്ദേ​ഹം വാ​ഹ​നം ഉ​ട​ൻ യു.​എ.​ഇ​യി​ലെ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​​ന്നു​വെ​ന്നാ​ണ്​ മു​ഹ​മ്മ​ദ്​ ലു​ഖ്​​മാ​ൻ അ​ലി ഖാ​ൻ പ​റ​യു​ന്ന​ത്. പ​ല​രീ​തി​യി​ൽ ലോ​ക പ്ര​ശ​സ്ത​മാ​ണ്…

Read More

എം .പത്മകുമാറിന്റെ “ക്വീൻ എലിസബത്ത്” ഉടൻ തിയേറ്ററുകളിലേക്ക്

മലയാളസിനിമാപ്രേക്ഷകർക്കിടയിൽഏറെ ആകർഷക കൂട്ടുകെട്ടായ മീരാ ജാസ്മിൻ – നരേൻ കൂട്ടുകെട്ട് നല്ലൊരു ഇടവേളക്കുശേഷം ഒത്തുചേരുന്ന ചിത്രമാണ്ക്വീൻ എലിസബത്ത്.എം. പത്മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രീറാം മണമ്പ്രക്കാട്, എം.പത്മകുമാർ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വെള്ളം, അപ്പൻ, പടച്ചോനേ.. ങ്ങള് കാത്തോളീ… എന്നീ ചിത്രങ്ങൾക്കു ശേഷം രഞ്ജിത്ത് മണമ്പ്രക്കാട്ട് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഫൺ ഫാമിലി ഡ്രാമായാണ് ഈ ചിത്രമെന്ന് സംവിധായകൻ എം.പത്മകുമാർ പറഞ്ഞു. രമേഷ് പിഷാരടി, ജോണി…

Read More

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചിച്ച് മോദി

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടനും അവിടുത്തെ ജനങ്ങള്‍ക്കും പ്രചോദനാത്മക നേതൃത്വം നല്‍കാന്‍ എലിസബത്തിന് കഴിഞ്ഞെന്നും അവരുടെ വിയോഗത്തില്‍ ദുഃഖിക്കുന്നെന്നും മോദി ട്വീറ്റ് ചെയ്തു.  2015-ലെയും 2018-ലെയും യു.കെ. സന്ദര്‍ശന വേളയില്‍ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും മോദി ട്വീറ്റില്‍ പരാമര്‍ശിച്ചു. രാജ്ഞിയുടെ സൗഹാര്‍ദവും ദയവും ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ചകളിലൊന്നില്‍, മഹാത്മാ ഗാന്ധി വിവാഹവേളയില്‍ സമ്മാനിച്ച കൈത്തൂവാല രാജ്ഞി തന്നെ കാണിച്ചുതന്ന കാര്യവും മോദി അനുസ്മരിച്ചു.

Read More

ക്വീൻ എലിസബത്തിനിന് ശേഷം ഇനി മകൻ ചാൾസ് രാജകുമാരൻ പദവിയിൽ ;ചാൾസിനു ശേഷം ഇനിയാര്

ക്വീൻ എലിസബത്തിന്റെ മരണത്തിനു പിന്നാലെ മകൻ ചാൾസ് ബ്രിട്ടന്റെ രാജാവായി ഇന്ന് അധികാരമേൽക്കും.ബക്കിങ്ഹാം കൊട്ടാരമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സെന്റ് ജെയിംസ് കൊട്ടാരത്തിൽ ചേരുന്ന അക്സഷൻ കൗൺസിലിൽ ഔദ്യോഗികമായ പ്രഖ്യാപനമുണ്ടാകും. ചാൾസ് രാജാവിനു ശേഷം രാജാവിന്റെ മക്കൾക്കും, കൊച്ചുമക്കൾക്കുമാണ് പിന്തുടർച്ച അവകാശം. എന്നാൽ 2013 ലെ പിന്തുടർച്ചാവകാശനിയമ പ്രകാരം നിലവിൽ രണ്ടു മാറ്റങ്ങളാണുള്ളത്. ഇളയ മകന് മകളെ പിന്തുടർച്ച അവകാശത്തിൽ പിന്നിലാക്കാമെന്നതും, റോമൻ കത്തോലിക്കരെ വിവാഹം ചെയ്യുന്ന പിന്തുടർച്ച അവകാശികളെ അയോഗ്യരാക്കാമെന്ന രണ്ടു നിയമങ്ങൾ മാറ്റി. അതേസമയം പിന്തുടർച്ചാവകാശികളെ…

Read More

ചാൾസ് മൂന്നാമൻ ഇനി ബ്രിട്ടന്റെ രാജാവ്

ചാൾസ് മൂന്നാമൻ ഇനി ബ്രിട്ടന്റെ രാജാവ്. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെയാണ് മകന്‍ ചാൾസിന് അധികാര കൈമാറ്റം.  രാജ്ഞിയുടെ നിര്യാണത്തില്‍ യു.കെ മുഴുവന്‍ സമ്പൂര്‍ണ്ണ ദുഖാചരണം ഏര്‍പ്പെടുത്തി. 10 ദിവസം പാര്‍ലമെന്‍റ് നടപടികളില്ല. ലണ്ടന്‍ ബ്രിഡ്‍ജ് ഈസ് ഡണ്‍ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദേശം. ഏറ്റവും കൂടുതൽകാലം ബ്രിട്ടന്‍റെ ഭരണാധികാരിയാണ് വിടവാങ്ങിയത്. അച്ഛൻ ജോർജ് ആറാമന്‍റെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് രാജ്യഭാരം ഏറ്റത്. വിദ്യാഭ്യാസം മികച്ച അധ്യാപകരുടെ കീഴിലായിരുന്നു. 1947ൽ ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹനിശ്ചയം നടന്നു. ചാൾസും ആനും…

Read More

എലിസബത്ത് രാജ്ഞി അന്തരിച്ചു; കണ്ണീരണിഞ്ഞ് ബ്രിട്ടന്‍

കിരീടധാരണത്തിന്റെ എഴുപതാം വർഷത്തിൽ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചു . 96 വയസായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. 1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. 1952 ല്‍ രാജഭരണമേറ്റു. അച്ഛൻ ജോർജ് ആറാമന്‍റെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് രാജ്യഭാരം ഏറ്റത്. ഏറ്റവും കൂടുതല്‍…

Read More