
ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്‌ജ് ; ഇനി പത്തുദിവസം നീണ്ടുനിൽക്കുന്ന സംസ്കാരച്ചടങ്ങുകൾക്ക് തുടക്കമായി
നീണ്ട എഴുപതു വർഷത്തെ ഭരണം പൂർത്തിയാക്കി തൊണ്ണൂറ്റിയാറാം വയസ്സിൽ വിടവാങ്ങിയ എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾക്ക് തുടക്കമായി.ബ്രിട്ടനിലെ ഭരണാധികാരിയുടെ മരണം നടന്ന നിമിഷങ്ങൾകുള്ളിതന്നെ ആരംഭിക്കുന്ന10 ദിവസം നീണ്ടുനിൽക്കുന്ന ഈ ചടങ്ങ് ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ് എന്നാണ് അറിയപ്പെടുന്നത്. 1960 കൾക്ക് ശേഷം ആരംഭിച്ച ഈ ചടങ്ങ് അന്താരാഷ്ട്ര മാധ്യമമായ ദി ഗ്വാർഡിയൻ ആണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 2017ലാണ് ഈ ചടങ്ങുകളെക്കുറിച്ച് ലോകം അറിയുന്നത്. 2021ലും പൊളിറ്റിക്കൽ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.ദി ഗ്വാർഡിയൻ പറയുന്നതനുസരിച്ച് ലണ്ടൺബ്രിഡ്ജ് പദ്ധതിക്ക് ബൽമോറലിൽ തുടക്കമായി….