ക്വാറി ഉടമയുടെ കൊലപാതകം; രണ്ടാം പ്രതി അറസ്റ്റിൽ

കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. രണ്ടാം പ്രതി സുനിൽ കുമാറാണ് അറസ്റ്റിലായത്. ദീപുവിനെ കഴുത്തറുത്തു കൊന്ന അമ്പിളിയുടെ സുഹൃത്താണ് സുനിൽ. ഇയാൾ ഒളിവിലായിരുന്നു. പാറശാലയിലും നെയ്യാറ്റിൻകരയിലും സർജിക്കൽ മെഡിക്കൽ സ്ഥാപനം നടത്തുന്ന സുനിലാണ് ദീപുവിനെ കൊല്ലാൻ ആയുധങ്ങൾ അമ്പിളിയ്ക്ക് വാങ്ങി നൽകിയതെന്നാണു പൊലീസ് നിഗമനം. കൊലപാതകത്തിനായി അമ്പിളിയെ കളിയിക്കാവിളയിൽ കൊണ്ടുവിട്ടതു സുനിലാണ്. ഇയാളുടെ കാർ കന്യാകുമാരിയ്ക്ക് സമീപം കുലശേഖരത്തുനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രിയോടെ പാറശാലയിൽനിന്നാണ് സുനിൽ കുമാറിനെ പൊലീസ്…

Read More

ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടി ; വളഞ്ചേരി എസ്ഐ അറസ്റ്റിൽ

ക്വാറി ഉടമയെ ഭീഷണി പെടുത്തി പണം തട്ടിയ സംഭവത്തിൽ വളാഞ്ചേരി എസ് ഐ ബിന്ദുലാൽ അറസ്റ്റിൽ. ഇടനിലക്കാരനായ വളാഞ്ചേരി സ്വദേശി അസൈനാരെയും തിരൂർ ഡിവൈഎസ്പി അറസ്റ്റ് ചെയ്തു. മാർച്ച് 30ന് പാലക്കാട് കൊപ്പത്തെ നിസാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ നിസാറിന്റെ സ്റ്റാഫിനെ പൊലീസ് പിടികൂടി. പക്ഷെ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇത് ക്വാറിയിലെ പാറപ്പൊട്ടിക്കുന്നതിനുള്ള വെടിമരുന്നാണെന്ന് തിരിച്ചറിയുകയായിരുന്നു. എന്നാൽ ഈ വിവരം മറച്ചുവെച്ച പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ഏജന്റു വഴി…

Read More