സഹോദരൻ ചിക്കൻ ബിരിയാണി കഴിച്ചു; വെജിറ്റേറിയനായ വിദ്യാർഥി ജീവനൊടുക്കി

തമിഴ്നാടിന്റെ തലസ്ഥാന നഗരിയായ ചെന്നൈയിൽനിന്ന് സഹോദരങ്ങൾ തമ്മിലുള്ള വഴക്കിന്റെയും തുടർന്നുള്ള ആത്മഹത്യയുടെയും ഞെട്ടിക്കുന്ന വാർത്തയാണു പുറത്തുവരുന്നത്. തന്റെ സഹോദരൻ ചിക്കൻ ബിരിയാണി കഴിച്ചതിൽ മനംനൊന്ത് വെജിറ്റേറിയനായ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കിയതാണ് നാടിനെ നടുക്കിയ സംഭവം. ചെന്നൈ താംബരത്താണു സംഭവം. സഹോദരൻ വീട്ടിൽ കൊണ്ടുവന്ന് ചിക്കൻ ബിരിയാണി കഴിക്കുകയായിരുന്നു. താരീസ് എന്ന വിദ്യാർഥി സസ്യാഹാരിയായതിനാൽ വീട്ടിൽ മാംസവിഭവങ്ങൾ പാകം ചെയ്യാറില്ലായിരുന്നു. കഴിഞ്ഞദിവസം ഇളയ സഹോദരൻ ഗോകുൽ സുഹൃത്തിന്റെ വീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കു ബിരിയാണി കൊണ്ടുവന്നിരുന്നു. ഇത്…

Read More

മുട്ട പങ്കിടുന്നതിൽ ഭർത്താവുമായി വഴക്ക്; ഭാര്യ കെട്ടിടത്തിൻറെ മുകളിൽനിന്നു ചാടിമരിച്ചു

ഭർത്താവും ഭാര്യയും വഴക്കിടുന്നതു സാധാരണമാണ്. ചിലപ്പോൾ നിസാരകാര്യങ്ങൾക്കായും വലിയ വഴക്കുണ്ടാകാറാണ്ട്. ചിലർ മണിക്കൂറുകൾക്കുള്ളിൽ അതെല്ലാം സോൾവ് ചെയ്യും. ദാമ്പത്യത്തിലെ വഴക്ക് നീട്ടിക്കൊണ്ടുപോകരുതെന്നാണ് പലരുടെയും പക്ഷം. ബംഗളൂരുവിൽ അടുത്തിടെയുണ്ടായ കുടുംബവഴക്ക് കലാശിച്ചതു യുവതിയുടെ ആത്മഹത്യയിലാണ്. നിസാരകാര്യത്തിനായിരുന്നു ഉത്തർപ്രദേശ് സ്വദേശികളായ പൂജയും അനിൽകുമാറും വഴക്കിട്ടത്. അത്താഴത്തിനു പുഴുങ്ങിയ കോഴിമുട്ട പങ്കുവച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണു യുവതിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. പെയിൻറ് ഫാക്ടറി ജീവനക്കാരായ ഇരുവരും രണ്ടു മക്കൾക്കൊപ്പം മച്ചൊഹള്ളിയിലായിരുന്നു താമസം. ഫാക്ടറി കെട്ടിടത്തിൻറെ മൂന്നാമത്തെ നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. പൂജയും അനിൽകുമാറും ചെറിയ…

Read More

പത്തനംതിട്ടയിൽ കമ്പിവടികൊണ്ട് തലയ്ക്കടിയേറ്റ ഭർത്താവ് മരിച്ചു; ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു

പത്തനംതിട്ടയിൽ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന് ഭാര്യ. പത്തനംതിട്ട അട്ടത്തോടാണ് സംഭവം. പടിഞ്ഞാറെ കോളനിയിൽ ഓലിക്കൽ വീട്ടിൽ താമസിക്കുന്ന ചിറ്റാർ കൊടുമുടി സ്വാദേശി രത്‌നാകരൻ (57) ആണ് മരിച്ചത്. ഭാര്യ ശാന്തയെ പമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ രത്‌നാകരനുമായുള്ള തർക്കത്തിനിടെ ശാന്ത, കമ്പി വടിക്ക് തലയ്ക്കടിക്കുകയായിരുന്നു. പരുക്കേറ്റ രത്‌നാകരനെ അയൽവാസികൾ നിലയ്ക്കലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു.

Read More