
2025നെ സമൂഹ വർഷമായി പ്രഖ്യാപിച്ച് യുഎഇ പ്രസിഡൻ്റ് ; ‘ഉന്നത മേൽനോട്ട’ത്തിൽ ജീവിത നിലവാരം ഉയർത്തും
2025നെ സമൂഹ വർഷമായി (ഇയർ ഓഫ് കമ്യൂണിറ്റി) പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. ‘ഹാൻഡ് ഇൻ ഹാൻഡ്’ എന്ന പ്രമേയത്തിൽ സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം ഉത്തരവാദിത്തങ്ങൾ പങ്കിടുന്നതിനും സമഗ്രവും സുസ്ഥിരവുമായ വളർച്ചയ്ക്കുള്ള സാധ്യതകൾ തുറക്കുന്നതിനും കൈകോർത്ത് പ്രവർത്തിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യുഎഇയെ സ്വന്തം വീടായി കരുതുന്ന എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ഷെയ്ഖ് മുഹമ്മദിന്റെ പ്രഖ്യാപനം. ∙ ബന്ധങ്ങൾ ശക്തമാക്കും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക, ഐക്യം വളർത്തുക തുടങ്ങിയ ഭാവി മുൻഗണനകൾ ഉയർത്തിക്കാട്ടുന്നതാണ്…