ദുബൈയിൽ ഗുണനിലവാര പരിശോധന പുതിയ സ്കൂളുകളിൽ മാത്രം ; കെ.എച്ച്.ഡി.എ

പു​തി​യ സ്കൂ​ളു​ക​ളി​ൽ ഒ​ഴി​കെ 2024-25 അ​ധ്യ​യ​ന വ​ർ​ഷം പൂ​ർ​ണ​മാ​യ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി​ല്ലെ​ന്ന് ദു​ബൈ​യി​ലെ​ സ്വ​കാ​ര്യ സ്കൂ​ൾ നി​യ​ന്ത്ര​ണ അ​തോ​റി​റ്റി​യാ​യ​​​ നോ​ള​ജ്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം പ്ര​വ​ർ​ത്ത​നം മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന സ്കൂ​ളു​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും വി​പു​ല​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക. ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ ദു​ബൈ​യി​ലെ സ്കൂ​ളു​ക​ൾ​ക്ക്​ കെ.​എ​ച്ച്.​ഡി.​എ അ​യ​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ ഖ​ലീ​ജ്​ ടൈം​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ദു​ബൈ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ കെ.​എ​ച്ച്.​ഡി.​എ എ​ല്ലാ വ​ർ​ഷ​വും ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി റേ​റ്റി​ങ്​…

Read More