കേരളത്തിൽ ആദ്യം; സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ അലയമണ്‍ കുടുംബാരോഗ്യ കേന്ദ്രം 94.77 ശതമാനം സ്‌കോറും, തിരുവനന്തപുരം ജില്ലയിലെ കോരണംകോട് ജനകീയ ആരോഗ്യ കേന്ദ്രം 85.83 ശതമാനം സ്‌കോറും, എറണാകുളം ജില്ലയിലെ കട്ടിങ് പ്ലാന്റേഷന്‍ ജനകീയ ആരോഗ്യ കേന്ദ്രം 88.47 ശതമാനം സ്‌കോറും, വയനാട് ജില്ലയിലെ വടക്കനാട് ജനകീയ ആരോഗ്യ കേന്ദ്രം 90.55 ശതമാനം സ്‌കോറും നേടിയാണ് എന്‍.ക്യു.എ.എസ്….

Read More

‘പരസ്പരം ആശയവിനിമയം നടത്താത്ത കുടുംബത്തിന് സന്തോഷത്തോടെയിരിക്കാൻ കഴിയില്ല’; ഫ്രാൻസിസ് മാർപ്പാപ്പ

മൊബൈൽ ഫോണുകൾ മാറ്റിവെച്ച് കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ. നല്ല സംഭാഷണങ്ങൾ നടക്കുന്ന കുടുംബങ്ങൾ മാത്രമാണ് മാതൃകാ കുടുംബങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.  കുടുംബങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കാനാണ് ഫ്രാൻസിസ് മാർപാപ്പ നൽകിയ ഉപദേശം, ഭക്ഷണം കഴിക്കുമ്പോഴും മറ്റും ഫോണിൽ നോക്കിയിരിക്കാതെ കുടുംബാംഗങ്ങൾ തുറന്നു സംസാരിക്കണം. സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് മാർപ്പാപ്പ ഇക്കാര്യം പറഞ്ഞത്.  ആശയവിനിമയം നടത്താത്ത കുടുംബത്തിന് സന്തോഷത്തോടെയിരിക്കാൻ കഴിയില്ലെന്ന് പോപ്പ് പറഞ്ഞു. ഇന്നത്തെ കുട്ടികളെ മനസ്സിലാക്കാൻ…

Read More

4ജിയും ഗുണമേന്മയും ബിഎസ്എൻഎലിനെ ലാഭത്തിലാക്കും; 52,000 ടവറുകൾ കൂടി സ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രി

രാജ്യത്ത് 4ജി സേവനങ്ങൾ എത്തിക്കുന്നതിലൂടെയും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിലൂടെയും ബിഎസ്എൻഎലിനെ ലാഭകരമാക്കിമാറ്റാൻ സാധിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഓൺലൈൻ മാധ്യമമായ മണി കൺട്രോളിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്. 4ജി എത്തിയാലും കമ്പനി ലാഭകരമാകണമെങ്കിൽ മികച്ച നിർവഹണം, മെച്ചപ്പെട്ട നിലവാരത്തിലുള്ള സേവനങ്ങൾ, ഉപഭോക്താക്കളുടെ സംതൃപ്തി, റേറ്റിങ് എന്നിവ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം സാധിച്ചാൽ അപ്പോൾ മുതൽ ലാഭം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഎസ്എൻഎലിന്റെ 4ജി സ്റ്റാക്ക് വികസിപ്പിക്കാനുള്ള നടപടികളിലാണ് ഞങ്ങൾ. ഏറെ…

Read More

ചോദ്യപേപ്പർ തയ്യാറാക്കുന്നതിലും നവീകരണം വേണം; വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൂട്ടുകയാണ് ലക്ഷ്യമെന്ന് മന്ത്രി

സംസ്ഥാന സർക്കാർ മൂല്യ നിർണയ പരിഷ്‌ക്കരണം നടത്തുന്നത് കുട്ടികളുടെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക വൈകാരിക മേഖലകളിലെ സമഗ്ര വികാസം ലക്ഷ്യമിട്ടാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള മൂല്യനിർണ്ണയ പരിഷ്‌കരണം എന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച വിദ്യാഭ്യാസ കോൺക്ലേവിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. പാഠ്യപദ്ധതി പരിഷ്‌കരണം നടന്നുവരുന്ന  പശ്ചാത്തലത്തിൽ മൂല്യനിർണയത്തിന്റെ രീതിയും മാറ്റുകയാണ്. 2005 മുതൽ പിന്തുടർന്നു പോരുന്ന നിരന്തര വിലയിരുത്തൽ പ്രക്രിയയുടെ ശക്തിയും ദൗർബല്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു….

Read More

കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നത് സർക്കാർ നയമല്ല: മന്ത്രി വി ശിവൻകുട്ടി

പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ല. അധ്യാപകരുടെ യോഗത്തിലേതെന്ന് പറഞ്ഞ് ഒരു ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നത് സർക്കാർ നയമല്ല. എല്ലാ കുട്ടികളേയും ഉൾച്ചേർത്തു കൊണ്ടും ഉൾക്കൊണ്ടു കൊണ്ടും ഗുണമേന്മ വർദ്ധിപ്പിക്കുക എന്നതാണ്…

Read More

ഡല്‍ഹിയില്‍ നേരിയ മഴ; വിഷപുകമഞ്ഞിന്റെ അളവ് അല്‍പം ആശ്വാസം

രാജ്യതലസ്ഥാനത്ത് അന്തരീഷ മലിനീകരണം അതിതീവ്രമായി തുടരുന്ന ആശ്വാസമായി മഴ. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഡല്‍ഹിയിലെ വിവിധഭാഗങ്ങളില്‍ നേരിയ മഴ ലഭിച്ചത്. വിഷപുകമഞ്ഞിന്റെ അളവ് അല്‍പം കുറഞ്ഞിട്ടുണ്ട്. മഴ പെയ്തതോടെ വായു ഗുണനിലവാരം നേരിയതോതില്‍ മെച്ചപ്പെട്ടുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്തരീക്ഷമലിനീകരണത്തിന് പരിഹാരം കണ്ടെത്താനായി കാണ്‍പൂര്‍ ഐ.ഐ.ടി.യുടെ സഹായത്തോടെ കൃത്രിമ മഴ പെയ്യിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നീക്കത്തിനിടെയാണ്നേരിയ തോതിലെങ്കിലും മഴലഭിച്ചത്. ലോകാരോഗ്യസംഘടന ശുപാര്‍ശചെയ്യുന്ന അന്തരീക്ഷത്തിലെ ഹാനീകരമായ കണങ്ങളുടെ അളവിന്റെ നൂറുമടങ്ങാണ് കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിലെ ഡല്‍ഹിയിലെ മലിനീകരണതോത്. സര്‍ക്കാരിന്റെ എയര്‍ ക്വാളിറ്റി മോണിറ്ററിങ് ഏജന്‍സിയുടെ കണക്കുപ്രകാരം…

Read More

വായു ഗുണനിലവാരം വളരെ മോശം; കൃതിമ മഴ പെയ്യിക്കാനൊരുങ്ങി സര്‍ക്കാര്‍

തലസ്ഥാനത്തെ വായു ഗുണനിലവാരം അതിഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ കൃതിമ മഴ പെയ്യിക്കാൻ ആം ആദ്മി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. ഇത് സംബന്ധിച്ച്‌ ഐഐടി കാൻപൂരിലെ ശാസ്ത്രജ്ഞരുമായി അദ്ദേഹം ചര്‍ച്ചനടത്തി.  ‘മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ക്ലൗഡ് സീഡിങ്ങിന്റെ സാധ്യതകളേക്കുറിച്ചറിയാൻ ഐഐടി കാൻപൂരുമായി ഒരു യോഗം ചേര്‍ന്നിരുന്നു. കൃതിമ മഴ എന്ന നിര്‍ദേശം അവരാണ് മുന്നോട്ടുവെച്ചത്. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അവര്‍ നാളെ സര്‍ക്കാറിന് കൈമാറും. ശേഷം സുപ്രീംകോടതിയില്‍ അവതരിപ്പിക്കും’, ഗോപാല്‍ റായ്…

Read More

വൈക്കോൽ കത്തിക്കുന്നത് ഉടൻ നിർത്തിയേ മതിയാകൂ; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ കർശന നിർദേശം

രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം മോശമായ സാഹചര്യത്തില്‍ വൈക്കോല്‍ കത്തിക്കുന്നത് ഏതുവിധേനയും അവസാനിപ്പിക്കണമെന്ന് പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്ക് നിര്‍ദേശംനല്‍കി സുപ്രീം കോടതി. വൈക്കോൽ കത്തിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സുപ്രീംകോടതി, വര്‍ഷാവര്‍ഷം ഡല്‍ഹിക്ക് ഇത്തരത്തില്‍ കടുത്ത അന്തരീക്ഷ മലിനീകരണത്തിലൂടെ കടന്നുപോകാന്‍ സാധിക്കില്ലെന്നും പറഞ്ഞു. ഡല്‍ഹിയിലെ വായു മലിനീകരണംമൂലം കുട്ടികള്‍ അനുഭവിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ക്കുമുന്നില്‍ ജസ്റ്റിസ് എസ്.കെ. കൗള്‍ ചൂണ്ടികാട്ടി. വായു മലിനികരണ പ്രശ്‌നം രാഷ്ട്രീയ ചര്‍ച്ചയാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. 20-50…

Read More