ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന താരം, റൊണാള്‍ഡോയ്ക്കൊപ്പം റെക്കോര്‍ഡ് പങ്കിട്ട് മെസിയും
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളിവിയയ്ക്ക് എതിരെ ഹാട്രിക് നേടിയതോടെ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന താരമെന്ന റെക്കോര്‍ഡ് ലിയോണല്‍ മെസിയും നേടിയിരിക്കുകയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഈ റെക്കോർഡ് നേടിയ മറ്റൊരു താരം. ബൊളിവിയക്ക് എതിരായ മത്സരത്തിന്റെ 19, 84, 86 മിനിറ്റുകളിലായിരുന്നു മെസിയുടെ വിജയ ഗോളുകള്‍ പിറന്നത്. എതിരില്ലാത്ത ആറ് ഗോളിനാണ് ബൊളിവിയയെ പരാജയപ്പെടുത്തിയത്. ജൂലിയന്‍ അല്‍വാരസും മാര്‍ട്ടിനെസ്, തിയാഗോ അല്‍മേഡ എന്നിവരാണ് അര്‍ജന്റീനക്കായി മറ്റുഗോളുകള്‍ നേടിയത്. രാജ്യന്തര ഫുട്‌ബോളില്‍ മെസിക്കും റൊണാള്‍ഡോയ്ക്കും പത്ത് വീതം ഹാട്രിക്കുകള്‍…