
മഴ ഇല്ല, പക്ഷേ ഉഷ്ണതരംഗ മുന്നറിയിപ്പ്; ഐപിഎല്‍ ക്വാളിഫയറില്‍ ഇന്ന് ഹൈദരാബാദ് കൊല്‍ക്കത്തയെ നേരിടും
ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങളിലേക്ക് ചുവടുവച്ചിരിക്കുകയാണ്. ഫൈനൽ ചെന്നൈയിലാണെന്നതിനാൽ ക്വാളിഫയറിനും എലിമിനേറ്ററിനും വേദിയാകുന്നത് അഹമ്മദാബാദാണ്. ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദ് കൊല്‍ക്കത്ത പോരാട്ടമാണ്. അവസാന റൗണ്ട് മത്സരങ്ങള്‍ളെല്ലാം മഴയിൽ കുതിർന്നിരുന്നു. എന്നാൽ മഴ ഭീഷണിയില്ലാത്ത ആദ്യത്തെ മത്സരമാണ് ഇന്ന് അഹമ്മദാബാദി നടക്കാൻ പോകുന്നത്. അഹമ്മദാബാദില്‍ ഇന്ന് മഴ പെയ്യാനുള്ള സാധ്യത വിരളമാണെന്നാണ് കാലാവസ്ഥാ പ്രവചനം. വൈകിട്ടോടെ ആകാശം മേഘാവൃതമാകുമെങ്കിലും മഴ പെയ്യാനുള്ള സാധ്യത തീരെ കുറവാണ്. അതേസമയം, ഉഷ്ണ തരംഗത്തിനെതിരെ മുന്നറിയിപ്പുണ്ട്. അന്തരീക്ഷ താപനില 41-42 ഡിഗ്രി സെല്‍ഷ്യസ്…