ഇസ്‍ലാമിക രാജ്യങ്ങളുടെ സാംസ്കാരിക തലസ്ഥാനമായി ലുസൈൽ

2030ലേക്കുള്ള ഇസ്‍ലാമിക രാജ്യങ്ങളുടെ സാംസ്കാരിക തലസ്ഥാനമായി ലുസൈലിനെ തെരഞ്ഞെടുത്തു. ദോഹയില്‍ ചേര്‍ന്ന സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. ആറ് നഗരങ്ങളെയാണ് 2030 വരെയുള്ള ഓരോ വര്‍ഷത്തേക്കും ഇസ്‍ലാമിക് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനങ്ങളായി തെരഞ്ഞെടുത്തത്. 2030 ലാണ് ലുസൈല്‍ പദവി അലങ്കരിക്കുക. ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ആസൂത്രിതതായി പടുത്തുയര്‍ത്തിയ മനോഹര നഗരമാണ് ലുസൈല്‍. ലോകകപ്പ് ഫുട്ബോള്‍ കിരീടം നേടിയ ശേഷം അര്‍ജന്റീനയുടെ വിജയാഘോഷമടക്കം സമീപകാലത്ത് ഖത്തറില്‍ നടന്ന ആഘോഷങ്ങള്ക്കെല്ലാം ലുസൈല്‍ വേദിയൊരുക്കിയിരുന്നു. 38 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള നഗരത്തിന്…

Read More

കതാറ ഫാൽക്കൺ മേള സെപ്റ്റംബർ അഞ്ച് മുതൽ; 19 രാജ്യങ്ങളിൽ നിന്ന് പങ്കെടുക്കുന്നത് 190ലധികം കമ്പനികൾ

ഖത്തറിൽ നടക്കുന്ന കതാറ അന്താരാഷ്ട്ര ഫാല്‍ക്കണ്‍ പ്രദര്‍ശനത്തിന് ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുന്നു. സെപ്തംബര്‍ അഞ്ച് മുതല്‍ 10 വരെയാണ് പ്രദര്‍ശനം നടക്കുന്നത്. ഇത്തവണ 19 രാജ്യങ്ങളില്‍ നിന്നായി 190 ല്‍ അധികം കമ്പനികളാണ് മേളയിൽ പങ്കെടുക്കുന്നത്. അറബ് ലോകത്തെ ഫാല്‍ക്കണ്‍ പ്രേമികളുടെ സംഗമ വേദി കൂടിയാണ് ‌കതാറ സുഹൈല്‍ ഫാല്‍ക്കണ്‍ മേള. ഫാല്‍ക്കണ്‍ പക്ഷികളുടെയും വേട്ട ഉപകരണങ്ങളുടെയും പ്രദര്‍ശനവും വിപണനവുമാണ് മേളയുടെ മുഖ്യ ആകര്‍ഷണം. അല്‍ഹുര്‍, ഷഹീന്‍, ഗെയ്ര്‍ ഫാല്‍ക്കണ്‍ തുടങ്ങി അപൂര്‍വ്വയിനം ഫാല്‍ക്കണുകളും പ്രദര്‍ശനത്തിനെത്തും. ഫാല്‍ക്കണ്‍…

Read More