
ഇറാൻ പ്രസിഡന്റിന്റെ അപകട മരണം ; ഇറാന്റെ ദു:ഖത്തിൽ പങ്കുചേർന്ന് ഖത്തർ , ഖത്തർ അമീർ അനുശോചനം രേഖപ്പെടുത്തി
പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനും ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ട ഹെലികോപ്ടർ അപകട ദുരന്തത്തിനിരയായ ഇറാന്റെ ദു:ഖത്തിൽ പങ്കുചേർന്ന് ഖത്തർ. ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്റും ഇടക്കാല പ്രസിഡന്റുമായ ഡോ. മുഹമ്മദ് മുഖ്ബറിന്റെ ഫോണിൽ വിളിച്ച അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി രാജ്യത്തിന്റെ ദു:ഖം നേരിട്ട് അറിയിച്ചു. എക്സ് പ്ലാറ്റ് ഫോം വഴിയും അമീർ അനുശോചനം പങ്കുവെച്ചു. ‘പ്രസിഡൻറ് ഇബ്രാഹിം റഈസി, വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാൻ എന്നിവരുടെയും…