
ഖത്തർ ടോയ് ഫെസ്റ്റിവൽ ആരംഭിച്ചു
വിസിറ്റ് ഖത്തറിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഖത്തർ ടോയ് ഫെസ്റ്റിവൽ ആരംഭിച്ചു. ആഗസ്റ്റ് 14 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന കളിപ്പാട്ട മഹോത്സവം രാജ്യത്ത് നടക്കുന്ന മികച്ച പരിപാടികളിലൊന്നാണ്. കളിപ്പാട്ടങ്ങളുടെ പ്രദർശനം, കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ മാതൃക, കലാപ്രകടനങ്ങൾ, കളിസ്ഥലങ്ങൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവ മേളയുടെ ആകർഷണമാണ്. ഞായർ മുതൽ ബുധൻ വരെ ഉച്ചക്ക് രണ്ട് മുതൽ രാത്രി പത്തുവരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് രണ്ടുമുതൽ രാത്രി 11 വരെയുമാണ്…