
ഖത്തറിൽ മെയ് 3 മുതൽ ലുസൈൽ ബുലവാർഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കും
മെയ് 3 വൈകീട്ട് 3 മണി മുതൽ ലുസൈൽ ബുലവാർഡ് വാഹന ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. ലുസൈൽ സിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഈദ് ആഘോഷങ്ങളും, റമദാൻ പരിപാടികളും മറ്റും നടക്കുന്ന പശ്ചാത്തലത്തിൽ റമദാൻ മാസം ആരംഭിച്ചത് മുതൽ മഗ്രിബ് നമസ്‌കാരത്തിനും ഫജ്ർ നമസ്‌കാരത്തിനും ഇടയിലുള്ള സമയങ്ങളിൽ ലുസൈൽ ബുലവാർഡിലേക്കുള്ള പ്രവേശനം കാൽനടയാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഈ തീരുമാനം ബുധനാഴ്ച വൈകീട്ട് 3 മണി മുതൽ പിൻവലിക്കുമെന്നും, ലുസൈൽ ബുലവാർഡിലേക്ക് കാറുകൾക്ക് പ്രവേശിക്കാമെന്നും അധികൃതർ…