
പാരീസ് ഒളിമ്പിക്‌സിന് സുരക്ഷയൊരുക്കാൻ ഖത്തർ സംഘം ഫ്രാൻസിലെത്തി
പാരീസ് ഒളിമ്പിക്‌സിന് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ സംഘം ഫ്രാൻസിലെത്തി. ഖത്തർ സെക്യൂറ്റി കമ്മിറ്റി ഫ്രഞ്ച് അധികൃതരുമായി ചർച്ച നടത്തി. ജൂലായ് 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്‌സ് നടക്കുന്നത്. ഒളിമ്പിക്‌സിന്റെ സുരക്ഷയിൽ പങ്കാളിയാവാൻ ഖത്തറുമായി നേരത്തെ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായാണ് പാരീസിലെത്തിയ കേണൽ റാകിം നവാഫ് മാജിദ് അലിയുടെ നേതൃത്വത്തിലുള്ള ഖത്തർ സെക്യൂരിറ്റി വിഭാഗം പ്രതിനിധികൾ ഫ്രഞ്ച് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മാധ്യമ സംഘത്തിന് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ…