
ഹെൻലി പാസ്പോർട്ട് ഇൻഡക്സ് റാങ്കിംഗ്; കുതിപ്പ് നടത്തി ഖത്തർ,ഇപ്പോൾ 46ആം സ്ഥാനത്ത്
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ മികച്ച പ്രകടനവുമായി ഖത്തർ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഹെൻലി പാസ്പോർട്ട് സൂചികയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച കുതിപ്പുമായി ഖത്തർ 46ആം റാങ്കിലെത്തി. മുൻവർഷം ഇത് 55ആം സ്ഥാനത്തായിരുന്നുവെങ്കിൽ ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തിയാണ് ഏറ്റവും മികച്ച റാങ്കിലെത്തിയത്. ഖത്തർ പാസ്പോർട്ട് ഉള്ളവർക്ക് വിസയില്ലാതെ യാത്രചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 107ലെത്തിയതാണ് ആഗോള പട്ടികയിലെ കുതിപ്പിന് വഴിയൊരുക്കിയത്. ഹെൻലി ഇൻഡ്ക്സ് നിലവിൽ വന്ന 2006ൽ ഖത്തറിന്റെ റാങ്ക് 60ആം സ്ഥാനമായിരുന്നു. പിന്നീട്, ഏറിയും…