
ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യമന്ത്രാലയം
തണുപ്പും മഴയുമായി കാലാവസ്ഥ മാറുന്നതിനിടെ ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം. നവംബറിൽ ഉൾപ്പെടെ പെയ്ത മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ പനിക്കെതിരെ മുൻകരുതൽ പാലിക്കണമെന്ന് നിർദേശം നൽകി. സമീപകാലത്ത് ലഭിച്ച മഴകള്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ പ്രജനനം കൂട്ടിയിട്ടുണ്ട്. മഴയ്ക്കൊപ്പം കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവുമൊക്കെ കൊതുകുകളുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്. രോഗം പരത്തുന്ന വിഭാഗം കൊതുകിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാൽ, കൊതുകു കടി ഒഴിവാക്കാനും രോഗ ലക്ഷണം മനസ്സിലാക്കി അടിയന്തര ചികിത്സ തേടാനും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്…