
മണ്ണിനും ജീവനും ആപത്ത് ; പ്ലാസ്റ്റിക്കിനെ പുറത്താക്കാം , ബോധവത്കരണവുമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
പൊതുജനങ്ങൾ പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം കുറക്കണമെന്ന് ഓർമിപ്പിച്ച് ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. പ്ലാസ്റ്റിക്കിന്റെ ശരിയായ സംസ്കരണത്തെക്കുറിച്ചും പരിസ്ഥിതി സൗഹൃദ ബദലുകൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം സമൂഹ മാധ്യമ പേജുകൾ വഴി അറിയിച്ചു. മൃഗങ്ങൾ പ്ലാസ്റ്റിക് ഭക്ഷിക്കുന്നത് വ്യാപകമായിക്കൊണ്ടിരിക്കുന്നു എന്നും ഇത് കാലക്രമേണ അവയുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുകയും ജീവൻ നഷ്ടപ്പെടാനും ഇടയാക്കുന്നുവെന്നും മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ ചൂണ്ടിക്കാട്ടി. മനുഷ്യർക്കും മൃഗങ്ങൾക്കും സമുദ്ര ആവാസവ്യവസ്ഥക്കും പ്ലാസ്റ്റിക് വരുത്തിവെക്കുന്ന നാശനഷ്ടങ്ങൾ സംബന്ധിച്ച് ഈയിടെ മന്ത്രാലയം നിരവധി പോസ്റ്റുകളിലൂടെയും ഇൻഫോഗ്രാഫിക്സിലൂടെയും…