
ഖത്തർ അമീറിൻ്റെ ചിത്രങ്ങളുമായി കലാപ്രദർശനം
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ വൈവിധ്യമാർന്ന പെയിന്റിങ്ങുകളുമായി വേറിട്ടൊരു പ്രദർശനം. ഖത്തറിലെയും വിദേശങ്ങളിലേതുമായ 78 കലാകാരന്മാരാണ് വിവിധ വർണങ്ങളിൽ രാഷ്ട്രനായകന്റെ ആത്മവിശ്വാസവും ദൃഢതയും പ്രകടമാക്കുന്ന പെയിന്റിങ്ങുകളിലൂടെ ശ്രദ്ധേയ പ്രദർശനത്തിന് തുടക്കം കുറിച്ചത്. ‘എക്സ്പീരിയൻ ദ ആർട് ഓഫ് ലീഡർഷിപ് ആൻഡ് ലഗസി’ എന്ന പേരിൽ ആർട്ട് ഫാക്ടറിയിൽ നവംബർ 27ന് ആരംഭിച്ച പ്രദർശനം ശൈഖ് ജാബർ ആൽഥാനി ഉദ്ഘാടനം നിർവഹിച്ചു. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 വരെ നീളുന്ന പ്രദർശനത്തിൽ വിവിധ…