
സിറിയയിലെ ഖത്തർ എംബസി നാളെ തുറക്കും
13 വർഷത്തെ ഇടവേളക്ക് ശേഷം സിറിയയിലെ ഖത്തർ നയതന്ത്ര കാര്യാലയം ചൊവ്വാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കും. ഖലീഫ അബ്ദുല്ല അൽ മഹ്മൂദ് അൽ ഷരീഫിനെ എംബസിയുടെ ചാർജ് ഡി അഫയേഴ്സ് ആയി നിയമിച്ചാണ് നീണ്ടകാലത്തിനുശേഷം ഡമസ്കസിലെ ഖത്തർ എംബസി വീണ്ടും പ്രവർത്തനമാരംഭിക്കുന്നത്. പ്രസിഡന്റ് ബശ്ശാറുൽ അസദ് അധികാരത്തിൽനിന്നും പുറത്തായി രാജ്യം വിട്ടതിനു പിറകെ കഴിഞ്ഞയാഴ്ചയാണ് എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള തീരുമാനം ഖത്തർ വിദേശകാര്യമന്ത്രാലയം അറിയിച്ചത്. എംബസി തുറക്കുന്നതിന് മുമ്പുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി ഖത്തറിന്റെ നയതന്ത്ര പ്രതിനിധി സംഘം…