ഗാസയിലേക്ക് ഭക്ഷ്യക്കിറ്റുകളുമായി ഖത്തർ ചാരിറ്റി

യുദ്ധത്തിന്റെ ദുരിതം പേറുന്ന ഗാസയിലെ ജനങ്ങളിലേക്ക് വീണ്ടും ഖത്തറിന്റെ സഹായങ്ങളെത്തി. ഭക്ഷ്യവസ്തുക്കളും മരുന്നുകളുമായി 39 ട്രക്കുകൾ അടങ്ങിയ വാഹന വ്യൂഹമാണ് ജോർഡൻ വഴി അതിർത്തി കടന്ന് ഗാസയിൽ പ്രവേശിച്ചത്. 21,500 ഭക്ഷ്യക്കിറ്റുകൾ ഉൾപ്പെടെയാണ് ഏറ്റവും ഒടുവിലത്തെ സഹായം. ഒരു കുടുംബത്തിന് ഒരു മാസത്തിലേറെ കഴിയാനുള്ള വസ്തുക്കൾ അടങ്ങിയതാണ് ഓരോ കിറ്റും. കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഗാസയിലേക്ക് ഇസ്രായേൽ അധിനിവേശ സേന കടുത്ത ആക്രമണങ്ങൾ ആരംഭിച്ചതിനു പിറകെ വിവിധ മാർഗങ്ങളിലൂടെ ഖത്തർ തുടരുന്ന സഹായങ്ങളുടെ തുടർച്ചയാണ് ഈ…

Read More

‌റ​മ​ദാ​ൻ കാ​മ്പ​യി​ൻ പി​ന്തു​ണ​ക്ക് ന​ന്ദി അ​റി​യി​ച്ച് ഖ​ത്ത​ർ ചാ​രി​റ്റി

 ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 41 രാ​ജ്യ​ങ്ങ​ളി​ൽ, 67 ല​ക്ഷം ആ​ളു​ക​ളി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച് ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ‘എ​ൻ​ഡ്‌​ലെ​സ് ഗി​വി​ങ്’ റ​മ​ദാ​ൻ കാ​മ്പ​യി​ൻ. ഒ​രു​മാ​സം നീ​ണ്ട സ​ഹാ​യ​പ്പെ​യ്ത്തി​ൽ സ​ഹ​ക​രി​ച്ച​വ​ർ​ക്ക് ഖ​ത്ത​ർ ചാ​രി​റ്റി ന​ന്ദി അ​റി​യി​ച്ചു. ഖ​ത്ത​റി​ലെ ഉ​ദാ​ര​മ​തി​ക​ൾ, ക​മ്പ​നി​ക​ൾ, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ സം​ഘ​ടി​പ്പി​ച്ച കാ​മ്പ​യി​നി​ൽ ഫീ​ഡ് ദി ​ഫാ​സ്റ്റി​ങ്, ഫ​ല​സ്തീ​ന് വേ​ണ്ടി​യു​ള്ള ഭ​ക്ഷ്യ​സു​ര​ക്ഷ പ​ദ്ധ​തി​ക​ൾ, ഖ​ത്ത​റി​ലും പു​റ​ത്തു​മു​ള്ള മ​റ്റ് വി​ക​സ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. അ​നാ​ഥ​ക​ളും അ​ഗ​തി​ക​ളു​മ​ട​ക്കം 9500 പേ​ർ​ക്കു​ള്ള സ്‌​പോ​ൺ​സ​ർ​ഷി​പ് സം​രം​ഭ​വും കാ​മ്പ​യി​നി​ൽ…

Read More

ഗാസയിലേക്ക് സഹായമെത്തിക്കാൻ പുതിയ ഉദ്യമവുമായി ഖത്തർ ചാരിറ്റി

ഗാസയിലേക്ക് സഹായമെത്തിക്കാൻ പുതിയ ഉദ്യമവുമായി ഖത്തർ ചാരിറ്റി. ഫലസ്തീനിലേക്ക് സഹായവുമായി 10 വിമാനങ്ങൾ എന്ന പേരിലാണ് പുതിയ കാമ്പയിൻ തുടങ്ങിയിരിക്കുന്നത്. ഓൺലൈൻ വഴി സംഭാവനകളിലൂടെ പൊതുജനങ്ങൾക്ക് പങ്കാളികളാകാം. ഇതോടൊപ്പം അവശ്യവസ്തുക്കൾ പാക്ക് ചെയ്യാൻ സഹായിച്ചും കാമ്പയ്‌ന്റെ ഭാഗമാകാം.  എക്‌സ്‌പോ ഇന്റർനാഷണൽ സോണിലാണ് ഇതിന് അവസരമുള്ളത്. 10 വിമാനങ്ങളിലായി 600 ടൺ വസ്തുക്കൾ ഗസ്സയിലെത്തിക്കാനാണ് ഖത്തർ ചാരിറ്റി ലക്ഷ്യമിടുന്നത്

Read More

ഗാസയിലേക്ക് ഭക്ഷണ പൊതികളുമായി ഖത്തർ ചാരിറ്റി

യുദ്ധം ദുരിതം വിതച്ച ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണ വിതരണവുമായി സജീവമായി ഖത്തര്‍ ചാരിറ്റി. അറുപതിനായിരത്തിലേറെ ഭക്ഷണപ്പൊതികളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഖത്തര്‍ ചാരിറ്റി വിതരണം ചെയ്തത്. ഗാസയിലുള്ള ഖത്തര്‍ ചാരിറ്റിയുടെ തന്നെ സന്നദ്ധപ്രവര്‍ത്തകര്‍ വഴിയാണ് ഫോര്‍ പലസ്തീന്‍ കാമ്പയിനിന്റെ ഭാഗമായി ഭക്ഷണമെത്തിക്കുന്നത്. ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള വഴി തുറക്കുന്ന പക്ഷം കൂടുതൽ സഹായങ്ങൾ എത്തിക്കാനാവുമെന്ന കണക്ക്കൂട്ടലിലാണ് ലോകരാജ്യങ്ങൾ.

Read More

സിറിയയിലെ അഭയാർഥി ക്യാമ്പിൽ ഫുട്‌ബോൾ സ്റ്റേഡിയം പണിത് ഖത്തർ ചാരിറ്റി

സിറിയയിലെ അഭയാർഥി ക്യാമ്പിൽ ഫുട്‌ബോൾ സ്റ്റേഡിയം പണിത് ഖത്തർ ചാരിറ്റി. അലെപ്പോയിലെ സൊഗ്‌റ ക്യാമ്പിലാണ് അഭയാർഥികൾക്കായി സ്റ്റേഡിയം പണിത് നൽകിയത്. സിറിയയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ കാരണം വീട് നഷ്ടപ്പെട്ട ആയിരങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഈ ക്യാമ്പിലെ യുവാക്കളുടെയും കുട്ടികളുടെയും കായികവും മാനസികവുമായ വികസനമാണ് ലക്ഷ്യം. ഖത്തർ ലോകകപ്പിന്റെ ലെഗസി പ്രോഗ്രാമിന്റെ ഭാഗമായാണ് സ്റ്റേഡിയം നിർമിച്ചത്.

Read More