ഖത്തർ അമീറിന്റെ കസാഖിസ്ഥാൻ സന്ദർശനം ആരംഭിച്ചു

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ക​സാ​ഖ്സ്താ​ൻ സ​ന്ദ​ർ​ശ​നം ഇന്ന് ആ​രം​ഭി​ച്ചു. കസാഖിസ്ഥാൻ പ്ര​സി​ഡ​ന്റ് കാ​സിം ജോ​മാ​ർ​ട്ട് തു​കാ​യേ​വു​മാ​യി അ​മീ​ർ കൂ​ട്ടി​ക്കാ​ഴ്ച ന​ട​ത്തും. ഖ​ത്ത​ർ-​ക​സാ​ഖ്സ്താ​ൻ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള മ​റ്റു കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും. ക​സാ​ഖ് ത​ല​സ്ഥാ​ന​മാ​യ അ​സ്താ​ന​യി​ൽ ന​ട​ക്കു​ന്ന ഷാ​ങ് ഹാ​യ് സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി​യി​ലും അ​മീ​ർ പ​ങ്കെ​ടു​ക്കും. അം​ഗ രാ​ഷ്ട്ര​ങ്ങ​ളു​ടെ ത​ല​വ​ന്മാ​ർ, സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ, പ്രാ​ദേ​ശി​ക അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ട​ന​ക​ൾ, അ​തി​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഉ​ച്ച​കോ​ടി​യി​ൽ…

Read More

ഖത്തർ അമീറിനെ കണ്ട് ഇറാൻ വിദേശകാര്യ മന്ത്രി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ‌അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി ഖത്തറിലെത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രി ഡോക്ടര്‍ ഹുസൈന്‍ അമിര്‍ അബ്ദുല്ലഹിയാന്‍ .പലസ്തീനിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും ചര്‍ച്ചയില്‍ പങ്കെടുത്തു. പലസ്തീൻ വിഷയത്തിൽ ശക്തമായ നിലപാടെടുക്കുന്ന ഇരു രാജ്യങ്ങളുടെയും ഉന്നത നേതൃത്വങ്ങൾ തമ്മിൽ നേരിട്ടുനടത്തുന്ന ചർച്ചകൾക്ക് വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തി.

Read More

ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി സൌദി വിദേശകാര്യമന്ത്രി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സൌദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ള അല്‍ സൌദുമായി കൂടിക്കാഴ്ച നടത്തി.സല്‍മാന്‍ രാജാവിന്റെ ആശംസകള്‍ വിദേശകാര്യ മന്ത്രി ഖത്തര്‍ അമീറിനെ അറിയിച്ചു. ഉന്നതതല സംഘത്തോടൊപ്പമാണ് സൌദി വിദേശകാര്യമന്ത്രി ഖത്തര്‍ സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുന്നതിനുള്ള നടപടികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Read More