
വേനൽക്കാല യാത്രാ പാക്കേജുകളിൽ ഇളവുകളുമായി ഖത്തർ എയർവേസ് ഹോളിഡേയ്സ്
അവധിക്കാലത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് വിമാന ടിക്കറ്റിൽ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്. സമ്മർ സേവിങ്സ് ഓഫറിന്റെ ഭാഗമായി ‘കുറഞ്ഞ എസ്ക്ലൂസിവ് ഡിസ്കൗണ്ടുകളിൽ കൂടുതൽ അവധി’ വേനൽക്കാല യാത്രാപാക്കേജുകൾ ഖത്തർ എയർവേസ് ഹോളിഡേയ്സ് പ്രഖ്യാപിച്ചു. 2024 മാർച്ച് 31നുള്ളിലായി ബുക്ക് ചെയ്യുമ്പോൾ തെരഞ്ഞെടുത്ത പാക്കേജുകൾക്ക് ഇളവുകളോടെയുള്ള പ്രത്യേക നിരക്കാണ് ഖത്തർ എയർവേസ് വാഗ്ദാനം ചെയ്യുന്നത്. ഇതുകൂടാതെ മാർച്ച് എട്ടിന് മുമ്പായി ബുക്കിങ് സ്ഥിരീകരിച്ചാൽ പരിമിത സമയത്തേക്ക് അധിക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രോമോ കോഡ് ഉപയോഗിച്ച് ജി.സി.സിയിൽ എവിടേക്കുമുള്ള…