
ഖത്തർ ലോകകപ്പ് ഫൈനലിൽ ഉപയോഗിച്ച പന്ത് ലേലത്തിന്
കഴിഞ്ഞ വർഷം ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിന് ഉപയോഗിച്ച ഔദ്യോഗിക പന്ത് ആയ ‘അൽ ഹിൽമ്’ ലേലത്തിന്. അൽ ഹിൽമ് എന്നറിയപ്പെടുന്ന അഡിഡാസിന്റെ പന്തിന് ഏകദേശം 10 ലക്ഷം റിയാൽ ആണ് വിലമതിക്കുന്നത്. 2.24 കോടി രൂപ വരുമിത്. ജൂൺ 6, 7 തീയതികളിലായി ഇംഗ്ലണ്ടിൽ നടക്കുന്ന ലേലത്തിന് ചുക്കാൻ പിടിക്കുന്നത് ഗ്രഹാം ബഡ് ഓക്ഷൻസ് ആണ്. ഓൺലൈൻ ആയും നോർത്താംപ്ടൺ ലേല ഹൗസിലുമായാണ് ലേലം. ഫുട്ബോൾ സ്വന്തമാക്കാൻ ആഗോള തലത്തിൽ നിന്നുള്ള…