
ഖസർ അൽ വതൻ ലൈബ്രറിയിൽ റെക്കോഡ് സന്ദർശകർ
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അബൂദബിയിലെ ഖസർ അൽ വതൻ ലൈബ്രറിയിൽ സന്ദർശിച്ചവരുടെ എണ്ണത്തിൽ 46 ശതമാനം വർധന രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഈ വർഷം ആദ്യ പകുതിയിൽ 2,70,000 പേരാണ് ലൈബ്രറിയിലെത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സന്ദർശകരുടെ എണ്ണം 1,85,000 ആയിരുന്നു. തലസ്ഥാനത്തെ വളരെ പ്രശസ്തമായ സാംസ്കാരിക ഇടമായി അറിയപ്പെടുന്ന ലൈബ്രറി അബൂദബി അറബിക് ലാംഗ്വേജ് സെന്ററുമായി അഫിലിയേറ്റ് ചെയ്താണ് പ്രവർത്തിക്കുന്നത്. താമസക്കാർ, ടൂറിസ്റ്റുകൾ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു പേരാണ് ഓരോ വർഷവും ഇവിടം സന്ദർശിക്കുന്നത്….