
മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം; പറക്കോട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു
മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസപ്രകടനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പറക്കോട് സ്വദേശി ദീപുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോഡരികിലെ ഓവുചാലിൽ നിന്ന് പിടികൂടിയ പാമ്പുമായാണ് ഇയാൾ ബാറിന് മുന്നിൽ അഭ്യാസം നടത്തിയത്. ഈ സമയം ദീപു അമിതമായി മദ്യപിച്ചിരുന്നു. ഇയാളെ പൊലീസ് വനംവകുപ്പിന് കൈമാറി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഓവുചാലിൽ പെരുമ്പാമ്പിനെ കണ്ട് ജനങ്ങൾ തടിച്ചുകൂടിയിരുന്നു. ഇത് കണ്ട ദീപു ഉടൻതന്നെ ചാലിലിറങ്ങി പാമ്പിനെ പിടികൂടുകയായിരുന്നു. പിന്നീട് അതിനെ തോളിലിട്ട് അഭ്യാസ…