സഭയിൽ പി.വി അൻവർ ആവശ്യപ്പെടുന്ന ഇരിപ്പിടം നൽകാനാകില്ലെന്ന് സ്പീക്കർ

നിയമസഭയിൽ അൻവർ ആവശ്യപ്പെടുന്ന ഇരിപ്പിടം നൽകാൻ ആകില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. ഇതറിയിച്ച് സ്പീക്കർ അൻവറിന് കത്തു നൽകി. പ്രതിപക്ഷ നിരയിൽ പിൻഭാഗത്തായാണ് അൻവറിന് സീറ്റ് അനുവദിച്ചിട്ടുള്ളത്. എന്നാൽ അവിടെ ഇരിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് അൻവർ സ്വീകരിച്ചത്.

Read More

പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുൽ ആലോചിക്കണം’; അൻവറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

പി വി അൻവർ എംഎൽഎ രാഹുൽ ഗാന്ധിക്കെതിരായ നടത്തിയ വിവാദ പരാമർശം തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തു. ഒരു മാറ്റവും രാഹുലിന് വന്നിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിഷ്പക്ഷത വ്യക്തമാക്കുന്ന സമീപനം ഇതുവരെ ഉണ്ടായിട്ടില്ല. ഉടനെ ഇടപെടേണ്ട കേസാണ്. പക്ഷേ ഇടപെടുന്നില്ല….

Read More

എംഎൽഎ പി.വി അൻവറിനെതിരായ അനധികൃത ഭൂമി ഇടപാട് കേസ്; കോടതിയിൽ മാപ്പപേക്ഷയുമായി റവന്യു വകുപ്പ്

നിലമ്പൂർ എം എൽ എ പി.വി അൻവറിനെതിരായ അനധികൃത ഭൂമി ഇടപാട് കേസിൽ, ഹൈക്കോടതിയിൽ നിരുപാധിക മാപ്പപേക്ഷ നൽകി റവന്യു വകുപ്പ്. ഹൈക്കോടതി ഉത്തരവ് നൽകാൻ വൈകിയതിലാണ് മാപ്പപേക്ഷ നൽകിയത്. നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അപേക്ഷയിൽ വ്യക്തമാക്കുന്നു. കണ്ണൂർ സോണൽ താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനാണ് ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത് സത്യവാങ്മൂലം രേഖപ്പെടുത്തിയ കോടതി, കേസ് പരിഗണിക്കുന്നത് ഒക്ടോബറിലേക്ക് മാറ്റി. പി വി അൻവർ എംഎൽഎ ക്കെതിരായ മിച്ചഭൂമി കേസിലെ നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് ഒക്ടോബർ…

Read More

മാധ്യമങ്ങള്‍കകെതിരായ പി,വി അന്‍വര്‍ എംഎല്‍എയുടെ ഭീഷണിക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്ത്

മാധ്യമങ്ങള്‍കകെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ ഭീഷണിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.മാധ്യമ സ്ഥാപനങ്ങൾക്ക് ചെസ്റ്റ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്ന് ഭീഷണി മുഴക്കുന്നു.അൻവർ പറയുന്നത് അനുസരിച്ച് പോലീസ് പോകുന്നു.അന്‍വറിന് വെല്ലുവിളിക്കാൻ ആരാണ് ധൈര്യം കൊടുക്കുന്നത്.മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കാൻ എംഎല്‍എ നേതൃത്വം നൽകുന്നു.പിന്നാലെ സൈബർ ആക്രമണം നടക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏകസിവില്‍കോഡില്‍ സിപിഎമ്മുമായി ചേർന്നു ഒരു പരിപാടിയും ഇല്ല.സിപിഎം ശ്രമിച്ചത് രാഷ്ട്രീയ മുതലെടുപ്പിനാണ്.യുഡിഎഫ് എല്ലാ ജില്ലകളിലും ബഹുസ്വരതാ സംഗമം നടത്തും. ഇടതുമുന്നണിയിലെ ഘടകകക്ഷികളേയും പരിപാടിയിലേക്ക് ക്ഷണിക്കില്ല.സിപിഎമ്മിനെ വിളിക്കാതെ മറ്റുള്ളവരെ വിളിക്കുന്നതിലേ…

Read More