
അരവിന്ദാക്ഷന് കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നേരിട്ട് പങ്ക് ഉണ്ടെന്ന് ആവർത്തിച്ച് ഇ ഡി; ഇത് തെളിയിക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്നും ഇ ഡി കോടതിയിൽ
സിപിഎം നേതാവ് അരവിന്ദാക്ഷന് കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നേരിട്ട് പങ്ക് ഉണ്ടെന്ന് ആവർത്തിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത് തെളിയിക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്നാണ് ഇ ഡി കോടതിയിൽ വ്യക്തമാക്കിയത്. തുടർന്ന് സീൽഡ് കവറിൽ രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ഈ മാസം 25 നാണ് അരവിന്ദാക്ഷന്റെ ജാമ്യഹർജിയിൽ ഉത്തരവിറക്കുന്നത്. കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്‍റ് ഡിറക്ട്രേറ്റ് അരവിന്ദാക്ഷന് ജാമ്യം നൽകരുതെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും അറിയിച്ചിരുന്നു. മാത്രവുമല്ല അരവിന്ദാക്ഷനെതിരായ കുറ്റപത്രവും ഒരുങ്ങുകയാണ്. എന്നാൽ ഇഡി പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ചുമത്തിയതെന്നും…