
പുറത്തു വന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്ന് സതീശൻ
മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപജാപകവൃന്ദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ സംഘമാണ് ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത്. പി വി അൻവർ ഉന്നയിച്ച കാര്യങ്ങളിൽ സിബിഐ അന്വേഷണം വേണം. പുറത്തു വന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഇതിനേക്കാൾ ഭീകരമായ കാര്യങ്ങൾ ഈ കോക്കസ് നടത്തിയിട്ടുണ്ട്. ക്രിമിനലുകളുടെ താവളമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നും വിഡി സതീശൻ പറഞ്ഞു. കേരളം ഭരിച്ച ഏതെങ്കിലും മുഖ്യമന്ത്രി ഇതുപോലുള്ള ആരോപണങ്ങൾ നേരിട്ടിട്ടുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇന്ത്യയിലെ ഏത് മുഖ്യമന്ത്രിക്കെതിരെ ഇത്തരത്തിലൊരു ആരോപണം ഉണ്ടായിട്ടുണ്ടോ?….