എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് വിഡി സതീശന് വേണ്ടി; ഗുരുതര ആരോപണവുമായി പിവി അൻവർ

എഡിജിപി എംആർ അജിത്ത് കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശന് വേണ്ടിയാണെന്ന് പിവി അൻവർ എംഎൽഎ. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഡിജിപിയും ആർഎസ്എസുമായുള്ള കൂടിക്കാഴ്ചയുടെ കുറ്റം മുഖ്യമന്ത്രി പിണറായിക്ക് മേൽ ചാർത്തി രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. എഡിജിപിക്ക് ആർഎസ്എസുമായും യുഡിഎഫുമായും ബന്ധമുണ്ട്. ഇവർ ഇത്തരത്തിൽ പല പ്രശ്‌നങ്ങളും സർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ ഉണ്ടാക്കുന്നുണ്ട്. പുനർജനി കേസിൽ പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം അട്ടിമറിച്ചത് എഡിജിപി ഇടപെട്ടാണ്. പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടെങ്കിൽ പുനർജനി…

Read More

കഥാന്ത്യത്തിൽ ശശിയേക്കൊണ്ട് ജനങ്ങളെല്ലാം ‘ശശി’യാകും; അൻവർ പറഞ്ഞത് ഗൗരവമുള്ളതെന്ന് കെ.എം.ഷാജി

പി.വി.അൻവറിന് വിശ്വാസ്യത ഇല്ലെങ്കിലും ഇപ്പോൾ ഉന്നയിച്ച ആരോപണങ്ങളുടെ ഗൗരവം കുറച്ചുകാണാൻ പറ്റില്ലെന്ന് കെ.എം.ഷാജി. കേരളീയ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നും ഷാജി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എസ്.എഫ്.ഐ.ഒയുടെ അന്വേഷണ റിപ്പോർട്ട് വൈകുന്നതിലും ഷാജി സംശയം പ്രകടിപ്പിച്ചു. ‘റിപ്പോർട്ട് കൊടുക്കേണ്ട സമയം കഴിഞ്ഞു. എസ്.എഫ്.ഐ.ഒ കിണറ്റിൽചാടി ജീവനൊടുക്കിയോ എന്നറിയില്ല പി.വി.അൻവറിന് വിശ്വാസ്യത ഇല്ലെങ്കിലും അയാൾ ഇപ്പോൾ പറഞ്ഞതിനെ ഗൗരവം കുറച്ചുകാണാൻ പറ്റില്ല’, ഷാജി പറഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രിയെ കണ്ടു വന്നതിനുശേഷം അൻവർ മാധ്യമങ്ങളോടാണ് ചൂടാകുന്നത്. ഇവിടെ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ്…

Read More

‘ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കിനിർത്താനാകില്ല, ഉപ്പുനിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ!’; അൻവറിന് പിന്തുണയുമായി കെടി ജലീൽ

പിവി അൻവർ എംഎൽഎയെ പിന്തുണച്ച് വീണ്ടും കെടി ജലീൽ രംഗത്ത്. അൻവർ പറഞ്ഞതിൽ അസത്യം ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെയെന്നും ഒരിറ്റു ദയ അർഹിക്കാത്ത പൊലീസ് പ്രമുഖർ തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടുമെന്നും അൻവറിനെ പിന്തുണച്ചുകൊണ്ടുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റിൽ ജലീൽ വ്യക്തമാക്കി. കാക്കിയുടെ മറവിൽ തടി തപ്പാം എന്ന മോഹത്തിന് അന്ത്യം കുറിക്കപ്പെട്ടു. സ്വർണ്ണക്കടത്തിൽ പങ്കാളിയായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തി പുറത്ത് ഇടും. ഉപ്പ് തിന്നരെ വെള്ളം കുടിപ്പിച്ചേ അടങ്ങു. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കു…

Read More

‘സോളാർ കേസ് അട്ടിമറിച്ചതിന് പിന്നിൽ അജിത് കുമാർ’; വീണ്ടും ഗുരുതര ആരോപണവുമായി അൻവർ

സോളാർ കേസ് അട്ടിമറിച്ചതിന് പിന്നിലും എ.ഡി.ജി.പി. എം.ആർ. അജിത് കുമാറാണെന്ന് പി.വി. ആൻവർ എം.എൽ.എ. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പി. തിരുവന്തപുരം കവടിയാറിൽ എം.എ. യൂസഫലിയുടെ വീടിനോട് ചേർന്ന് വലിയ കൊട്ടാരം പണിയുന്നുവെന്നും അൻവർ ആരോപിച്ചു. ‘കേരളത്തിന്റെ ചരിത്രത്തിൽ ഇടതുപക്ഷം ഏറ്റവും ശക്തമായ സമരം നടത്തിയ കേസായിരുന്നു സോളാർ കേസ്. അതെങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തി. പാർട്ടിയേയും മുന്നണിയേയും പൊതുസമൂഹത്തേയും നന്നായി വഞ്ചിച്ച് കേസ് അട്ടിമറിച്ചു എന്നാണ്…

Read More

മരങ്ങൾ മുറിച്ചു കടത്തിയതിന് അന്വേഷണം വേണം; എസ്പിയുടെ വസതിക്ക് മുന്നിൽ കുത്തിയിരുന്ന് സമരവുമായി പി വി അൻവർ

മലപ്പുറം എസ് പി എസ് ശശിധരൻറെ ക്യാമ്പ് ഓഫീസിന് (ഔദ്യോഗിക വസതി) മുന്നിൽ അസാധാരണ സമരവുമായി പി വി അൻവർ എംഎൽഎ. എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉൾപ്പെടെ ഉന്നയിച്ചാണ് പി വി അൻവർ എംഎൽഎ കുത്തിയിരുപ്പ് സമരം നടത്തുന്നത്. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പി ക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പൊലീസ് വയർലെസ്…

Read More

മലപ്പുറം എസ്പിയെ പൊതുവേദിയിൽ വിമർശിച്ച് പിവി അൻവർ; പ്രസംഗം ഒറ്റവാക്കിൽ അവസാനിപ്പിച്ച് എസ് പി

പൊതുവേദിയിൽ ജില്ലാ പോലീസ് മേധാവിയെ വിമർശിച്ച് പി.വി. അൻവർ എം.എൽ.എ. പോലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനവേദിയിലാണ് മലപ്പുറം എസ്.പി. എസ്.ശശിധരൻ ഐ.പി.എസിനെ എം.എൽ.എ. രൂക്ഷമായഭാഷയിൽ വിമർശിച്ചത്. ഇതിനുപിന്നാലെ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിക്കേണ്ടിയിരുന്ന എസ്.പി. ഒറ്റവാക്കിൽ പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ടു. സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു പി.വി.അൻവർ. പരിപാടിക്ക് എസ്.പി.യെ കാത്തിരിക്കേണ്ടിവന്നതായിരുന്നു എം.എൽ.എ.യെ ചൊടിപ്പിച്ചത്. ഐ.പി.എസ്. ഓഫീസർമാരുടെ പെരുമാറ്റം പോലീസ് സേനയ്ക്ക് നാണക്കേടാണെന്ന് പറഞ്ഞാണ് എം.എൽ.എ. തുടങ്ങിയത്. തന്റെ പാർക്കിലെ 2500 കിലോ ഭാരമുള്ള റോപ്പ് മോഷണം പോയിട്ട് പ്രതിയെ…

Read More

രാഹുല്‍ ഗാന്ധിക്ക് എതിരായ ഡിഎന്‍എ പരാമര്‍ശം: പി.വി.അന്‍വറിന് എതിരെ കേസെടുത്ത് പൊലീസ്

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് നേതാവും വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിലാണ് പൊലീസിന്റെ നടപടി. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് കോടതി നാട്ടുകല്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. പാലക്കാട് എടത്തനാട്ടുകരയില്‍ നടന്ന എല്‍ഡിഎഫ് പ്രചാരണയോഗത്തിലാണ് അന്‍വര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. പേരിനൊപ്പമുള്ള…

Read More

പി. വി അൻവറിന്റെ ഡിഎൻഎ പരാമർശം; ന്യായീകരിച്ച് എം വി ഗോവിന്ദൻ

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശത്തില്‍ പി വി അന്‍വറിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഷ്ട്രീയ ഡിഎന്‍എയെക്കുറിച്ചാണ് അന്‍വര്‍ പറഞ്ഞത്. രാഷ്ട്രീയ പാരമ്പര്യമാണ് ഉദ്ദേശിച്ചതെന്നും ജൈവപരമായി കാണേണ്ടെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ഒരു സീറ്റ് പോലും നേടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.  ഇടതുമുന്നണി ഇത്തവണ പുതു ചരിത്രം രചിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി…

Read More

‘അപമാനിച്ചത് രക്തസാക്ഷി രാജീവ് ഗാന്ധിയെ, അൻവറിനെ സിപിഎം കയറൂരി വീട്ടിരിക്കുകയാണോ?’; കെ.സി വേണുഗോപാൽ

രാഹുൽ ഗാന്ധിക്കെതിരെയുള്ള പി.വി അൻവറിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഡിഎൻഎ പരിശോധിക്കണമെന്ന പ്രസ്താവന ഗാന്ധി കുടുംബത്തെ അപമാനിക്കലാണെന്നും രക്തസാക്ഷിയായ രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഇത്ര മ്ലേച്ചമായി സംസാരിക്കാൻ ഒരു എംഎൽഎക്ക് എങ്ങനെ കഴിയുന്നു? രാഹുലിനെ നിന്ദിക്കുന്നത് തുടങ്ങി വെച്ചത് പിണറായി വിജയനാണ്. അൻവറിനെ സിപിഎം കയറൂരി വീട്ടിരിക്കുകയാണോയെന്നും വേണുഗോപാൽ ചോദിച്ചു. എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ…

Read More

റിസോർട്ടിൽ നടന്ന ലഹരി പാർട്ടി: കേസിൽ നിന്നും പിവി അൻവറിനെ ഒഴിവാക്കിയത് പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം

പിവി അൻവർ എംഎൽഎയുടെ റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ നിന്നും ഉടമയായ അൻവറിനെ ഒഴിവാക്കിയതിൽ ഹൈക്കോടതി ഇടപെടൽ. അൻവറിനെ ഒഴിവാക്കിയതിനെതിരായ പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഒരു മാസത്തിനുള്ളിൽ പരാതി പരിശോധിച്ച് തീരുമാനമെടുക്കാനാണ് കോടതി നിർദ്ദേശം. ആലുവ റിസോർട്ടിൽ ലഹരിപ്പാർട്ടിക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ കേസിലാണ് കോടതിയുടെ ഇടപെടൽ. കെട്ടിടം ഉടമയായ അൻവറിനെ ഒഴിവാക്കിയായിരുന്നു എക്‌സൈസ് കേസെടുത്തത്. ഇതിനെതിരായി നൽകിയ ഹർജിയിലാണ് നടപടി. 2018 ലാണ് ആലുവയിലെ മലക്കപ്പടിയിലുളള റിസോർട്ടിലെ ലഹരിപ്പാർട്ടിക്കിടെ…

Read More