
ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; സംഭവം തൃശൂർ പുത്തൂരിൽ
ചിറയിൽ കുളിക്കാൻ ഇറങ്ങിയ നാല് കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂർ ചിറയിലാണ് അപകടം ഉണ്ടായത്. അബി ജോണ്‍,അര്‍ജുന്‍ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്.അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളുമാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെ ചിറയിൽ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്….