
മത്സരം മരിച്ചുപോയ ഉമ്മൻ ചാണ്ടിയും ജെയ്ക്കും തമ്മിലായിരുന്നു ; എം. സ്വരാജ്
മരിച്ചുപോയ ഉമ്മൻ ചാണ്ടിയും ജെയ്ക്കും തമ്മിലായിരുന്നു പുതുപ്പള്ളിയിൽ മത്സരമെന്ന് സി.പി.എം നേതാവ് എം. സ്വരാജ്. മരിച്ചുപോയല്ലോ എന്ന സഹതാപം ജനങ്ങൾ പ്രകടിപ്പിച്ചതായും സ്വരാജ്. കേരളത്തിന്റെ ഇന്നലെകളിലേക്ക് നോക്കിയാൽ ഇത് അപൂർവമായ കാര്യമല്ല. തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി സമീപിക്കാനാണ് തങ്ങൾ ശ്രമിച്ചത്. ആ ശ്രമമാണ് പുതുപ്പള്ളിയിലും നടത്തിയത്. എന്നാൽ തൃപ്പൂണിത്തറയിലേത് പോലെ, അരുവിക്കരയിലേത് പോലെ. പിറവത്തെപ്പോലെ ഇവിടെയും തങ്ങളുടെ ശ്രമം വിജയിച്ചില്ല. ‘ഏറ്റവും നല്ല വോട്ടുകച്ചവടക്കാരുടെ സംഘമാണ് കേരളത്തിലെ ബി.ജെ.പിയെന്ന് മുമ്പ് തന്നെ കേരളത്തിൽ ചർച്ച ചെയ്തിട്ടുണ്ട്. അതിനാൽ, ഇപ്പോൾ…