വി.ഡി സതീശനുമായി നല്ല ബന്ധം; പുതുപ്പള്ളി തർക്കം അടഞ്ഞ അധ്യായം; കെ.സുധാകരൻ

പുതുപ്പള്ളിയിലെ വിജയത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആരാദ്യം സംസാരിക്കണമെന്നതിനെച്ചൊല്ലി വിഡി സതീശനുമായുണ്ടായ തർക്കത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ രംഗത്ത്. പുതുപ്പള്ളി തർക്കം അടഞ്ഞ അധ്യായമാണ്. വിജയത്തിന്റെ ക്രഡിറ്റ് തനിക്ക് വേണ്ട. വി.ഡി സതീശനുമായി ഒരു തർക്കവുമില്ല, നല്ല ബന്ധമാണുള്ളതെന്നും കെ.സുധാകരൻ പറഞ്ഞു. പുതുപ്പള്ളിയിലെ മിന്നും ജയത്തിലെ കോൺഗ്രസ്സ് ആവേശം കെടുത്തുന്നതായിരുന്നു പ്രസ് മീറ്റ് തർക്ക വീഡിയോ. മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് നയിച്ച സതീശൻ അന്ന് സംസാരിക്കാതിരുന്നത് വേറിട്ട ശൈലിയാണെന്നൊക്കെ അടക്കം പറച്ചിലുണ്ടായിരുന്നു. എന്നാൽ സുധാകരൻ ആദ്യം…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചതും ജയിച്ചതും ഉമ്മൻചാണ്ടി; എ എ റഹീം എംപി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചതും ജയിച്ചതും ഉമ്മൻചാണ്ടിയാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം എംപി. ചാണ്ടി ഉമ്മൻ പറഞ്ഞതുപോലെ ‘അപ്പയുടെ പതിമൂന്നാം വിജയം’. അതിനപ്പുറത്ത് ഒരു രാഷ്ട്രീയവും പുതുപ്പള്ളി വിജയത്തിൽ യുഡിഎഫിന് അവകാശപ്പെടാനില്ല. ആദ്യാവസാനം സഹതാപം ആളിക്കത്തിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു. വിജയിച്ചതിന് ശേഷം മാത്രം എൽഡിഎഫ് സർക്കാരിനെതിരായ വിധിയെന്നൊക്കെ വിളമ്പുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ അല്പത്വമാണ്. ഉമ്മൻചാണ്ടി എന്ന ‘പുതുപ്പള്ളി ഫാക്ടർ’നെ  മാറ്റിനിർത്തി മത്സരിക്കാൻ തയാറാകണമായിരുന്നുവെന്നും റഹീം കുറിച്ചു.  എ എ റഹീമിന്റെ കുറിപ്പ്…

Read More

കന്നിയങ്കത്തിൽ റെക്കോർഡ്; പുതുപ്പള്ളിയുടെ പുതുനായകൻ ചാണ്ടി ഉമ്മൻ

പുതുപ്പള്ളി മണ്ഡലത്തിൽ ഉമ്മൻചാണ്ടിക്ക് പകരക്കാരനായി ഇനി മകൻ ചാണ്ടി ഉമ്മൻ. ജനനായകൻ ഉമ്മൻചാണ്ടി 53 വർഷം തുടർച്ചയായി നിലനിർത്തിയ പുതുപ്പള്ളി മണ്ഡലത്തിൽ മകൻ ചാണ്ടി ഉമ്മന് അഭിമാന വിജയം. 36454 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ സിപിഎമ്മിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മൻ 78098 വോട്ടും ജെയ്ക്ക് സി. തോമസ് 41644 വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6447 വോട്ടും നേടി. ഉമ്മൻ ചാണ്ടിയോട് രണ്ടു തവണ പരാജയപ്പെട്ട ജെയ്ക്ക്, ചാണ്ടി ഉമ്മനു മുന്നിലും പരാജയപ്പെട്ടു….

Read More

പുതുപ്പള്ളി പോര്; അതിവേഗം ബഹുദൂരം ചാണ്ടി ഉമ്മൻ; അയർക്കുന്നത്ത് ഉമ്മൻ ചാണ്ടിയുടെ ലീഡ് മറികടന്നു; ലീഡ് 6301 കടന്നു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെതുടർത്ത് പ്രഖ്യാപിച്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നു. 7337 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നത്.16161 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ഇതുവരെ നേടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി 8824വോട്ടുകളും ബിജെപി സ്ഥാനാർത്ഥി ലിജിൻലാൽ 703 വോട്ടുകളുമാണ് ഇതുവരെ നേടിയത്. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ചാണ്ടി ഉമ്മന് 580 വോട്ടിന്റെ ലീഡായിരുന്നു. 1210 വോട്ടാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി…

Read More

പുതുപ്പള്ളിയിൽ ഇതുവരെ 35 % പോളിംഗ്; ബൂത്തുകളിൽ തിരക്ക്

പുതുപ്പള്ളിയിൽ ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ്. 12 മണിയോടെ പോളിംഗ് ശതമാനം മുപ്പത്തിയഞ്ച് ശതമാനം കടന്നു. പല ബൂത്തുകളിലും വോട്ടർമാരുടെനീണ്ട നിരയാണുള്ളത്. മികച്ച പോളിംഗ് രാവിലെ തന്നെ ദൃശ്യമായ സാഹചര്യത്തിൽ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾതന്നെ ബൂത്തുകളിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. എൽ.ഡി.എഫ്. സ്ഥാനാർഥി ജയ്ക് സി. തോമസ് മണർകാട് കണിയാംകുന്ന് യു.പി. സ്‌കൂളിലെത്തി വോട്ടുരേഖപ്പെടുത്തി. യു.ഡി.എഫ്. സ്ഥാനാർഥി ചാണ്ടി ഉമ്മൻ ജോർജിയൻ പബ്ലിക് സ്‌കൂളിലെ ബൂത്തിലാണ് വോട്ടുചെയ്തത്….

Read More

ഇനി നിശബ്ദപ്രചാരണം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. നാളെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട് ആറിന് അവസാനിച്ചു. ഇനി നിശബ്ദപ്രചാരണമാണ്. ജെയ്ക്ക് സി തോമസ്, ചാണ്ടി ഉമ്മന്‍, ലിജിന്‍ ലാല്‍ അടക്കം ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരുണ്ട്. 957 പുതിയ വോട്ടര്‍മാരുണ്ട്.  കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച രാവിലെ എട്ടു…

Read More

“ജീവിച്ചിരുന്നപ്പോൾ അപ്പയെ വേട്ടയാടി, ഇപ്പോൾ മക്കളെ വേട്ടയാടുന്നു”; അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി സഹോദരങ്ങൾ

അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മനും മാറിയ ഉമ്മനും. വിമർശനം നല്ലതാണ് എന്നാൽ അതിന് പരിധിയുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. കഥകൾ മെനഞ്ഞു വിമർശനം നടത്തുന്നവർ സ്വയം ആലോചിക്കണം. സൈബർ ആക്രമണം ആരോഗ്യകരമായ രീതിയല്ല. ഇതുമായി ബന്ധപ്പെട്ടവർ പിന്മാറണമെന്നും മറിയ ഉമ്മൻ പ്രതികരിച്ചു. അച്ചു ഉമ്മന്റെ തൊഴിലിനെ ആക്ഷേപിക്കുന്നത് ശരിയല്ല. തെറ്റ് ചെയ്യാത്തതിനാൽ തങ്ങൾക്ക് ഒരു ഭയവുമില്ലെന്ന് മറിയ ഉമ്മൻ പറഞ്ഞു. ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന അച്ചുവിന്‍റെ ചിത്രങ്ങൾ ചേർത്ത് ഇടത് സൈബർ ഹാൻഡിലുകളിലെ…

Read More

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടികയ്ക്കെതിരെ നിയമനടപടിയുമായി ചാണ്ടി ഉമ്മൻ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുവേണ്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയ്‌ക്കെതിരെ നിയമനടപടിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. വോട്ടര്‍പട്ടികയില്‍നിന്ന് അര്‍ഹരായ നൂറുകണക്കിനു സമ്മതിദായകരെ സാങ്കേതിക കാരണത്താല്‍ ഒഴിവാക്കിയതിനെതിരെയാണു ചാണ്ടി ഉമ്മന്‍ അഡ്വ. വിമല്‍ രവി മുഖേന വക്കീൽ നോട്ടിസ് അയച്ചത്. 2023 ഓഗസ്റ്റ് 10 വരെ ലഭിച്ച അപേക്ഷകളില്‍ ഓഗസ്റ്റ് 17 വരെ നടപടികള്‍ (ഇ–റോള്‍ അപ്‌ഡേഷന്‍) പൂര്‍ത്തീകരിക്കപ്പെട്ടവരുടെ പേരുകളാണ് പട്ടികയില്‍ പുതുതായി ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം. എന്നാല്‍ ഓഗസ്റ്റ് 10നു ശേഷം അപേക്ഷ സമര്‍പ്പിക്കപ്പെട്ട…

Read More

പുതുപ്പള്ളിയിൽ ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. ജെയ്ക് സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായി. ഒറ്റപ്പേര് മാത്രമാണ് സെക്രട്ടേറിയറ്റ് പരിഗണിച്ചത് എന്നാണ് വിവരം. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്ത് വെച്ചായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം. അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സഹതാപ വികാരതിലൂന്നി യുഡിഎഫ് മുന്നോട്ട് പോകുമ്പോൾ ആ ഊർജ്ജം ചോർത്താൻ ഉമ്മൻചാണ്ടിയെ തന്നെ ചർച്ചയാക്കുകയാണ് സിപിഎം. ഉമ്മൻചാണ്ടിക്ക് മികച്ച ചികിത്സ നൽകാത്തതിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽ കുമാർ പറഞ്ഞു….

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പ്രചാരണം തുടങ്ങി ചാണ്ടി ഉമ്മൻ, എൽഡിഎഫ് സ്ഥാനാർത്ഥിയെ 11 ന് പ്രഖ്യാപിക്കും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സിപിഎം 11 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഉപതെരഞ്ഞെടുപ്പ് ചുമതല മന്ത്രി വി എൻ വാസവനെ ഏൽപ്പിച്ചു. അതേസമയം, മൂന്ന് പേരാണ് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ പരിഗണനയിലുള്ളത്. എൻ ഹരിയടക്കമുള്ള നേതാക്കളാണ് സാധ്യതാ പട്ടികയിലുള്ളത്. ജോർജ് കുര്യൻ, ലിജിൻ ലാൽ എന്നിവരെയും പരിഗണിക്കുന്നുണ്ട്. യുഡിഎഫ് ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ പ്രചാരണം തുടങ്ങിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് കേവലം മൂന്ന് മണിക്കൂറിനകമാണ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ മകൻ…

Read More