
പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫ്, വരും തെരഞ്ഞെടുപ്പുകളിലും ഈ മാതൃക തുടരും; വിഡി സതീശൻ
പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരുമെന്നും വി ഡി സതീശൻ പറഞ്ഞു.വിജയം കോൺഗ്രസിനെ കൂടുതൽ വിനയാന്വിതരാക്കുന്നു.കേരളത്തിൻറെ മുഴുവൻ പിന്തുണ ചാണ്ടി ഉമ്മന് കിട്ടി. പ്രചരണ സമയത്ത് മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും വി ഡി സതീശൻ ചോദിച്ചു. ഉത്തമരായ കമ്യൂണിസ്റ്റുകാരുടെ പിന്തുണയും പുതുപ്പള്ളിയിൽ കോൺഗ്രസിന് കിട്ടിയെന്നും സതീശൻ കൂട്ടിച്ചേർത്തു. എം വി ഗോവിന്ദൻ പിണറായിയുടെ കുഴലൂത്ത്കാരനായി മാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ…